ചവറ .ബി.ജെ.എം ഗവ. കോളേജില്‍ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച 8 കോടി വിനിയോഗിച്ച് നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും 2 കോടി രൂപ എസ്റ്റിമേറ്റുളള കോളേജ് ഗ്രൗണ്ടിന്‍റെ നിര്‍മ്മാണ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പുതിയ 4 നില കെട്ടിടത്തില്‍ ക്ലാസ്മുറികള്‍, ലൈബ്രറി, ലാബ് തുടങ്ങിയ സൗകര്യങ്ങളോടെ അക്കാദമിക് ബ്ലോക്കായി മാറും.
1981 ല്‍ ചവറ ഗേള്‍സ് സ്കൂള്‍ കെട്ടിത്തില്‍ ആരംഭിച്ച കോളേജില്‍ ഇപ്പോള്‍ 8 യു.ജി. കോഴ്സുകളും 3 പി.ജി. കോഴ്സുകളും ഒരു പി.എച്ച്.ഡി കോഴ്സും സി.സി.ഇ.കെ യുടെ സബ്സെന്‍ററായി തൊഴിലധിഷ്ഠിത കോഴ്സുകളും നടന്നുവരുന്നു. അക്കാദമിക് രംഗത്ത് ഡിഗ്രി, പി.ജി. പരീക്ഷകളില്‍ തുടര്‍ച്ചയായി റാങ്കുകള്‍ ലഭിക്കുന്ന ഗവണ്‍മെന്‍റ് കോളേജായി മാറി.
ഇതുകൂടാതെ ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ യുടെ ഫണ്ടില്‍നിന്നും അനുവദിച്ച 65 ലക്ഷം രൂപ വിനിയോഗിച്ച് മറ്റൊരു കെട്ടിടവും ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
ലേഡീസ് ഹോസ്റ്റലിന് 6.5 കോടിയും ചുറ്റുമതിലും ഗേറ്റും നിര്‍മ്മിക്കുന്നതിന് 1.57 കോടിയും അനുവദിച്ചിട്ടുണ്ട്.
ഉദ്ഘാടന യോഗത്തില്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വിജയശ്രീമംഗളന്‍, വൈസ്പ്രസിഡന്‍റ് വിജി. ആര്‍, ബ്ലോക്ക്പഞ്ചായത്ത് അംഗം ബി. ശശികുമാര്‍, ചവറ ഗ്രാമപഞ്ചായത്തംഗം ജി. ഉണ്ണികൃഷ്ണന്‍, പി.റ്റി.എ വൈസ് പ്രസിഡന്‍റ് സി. ഉണ്ണികൃഷ്ണന്‍, പ്രിന്‍സിപ്പല്‍ ഡോ. ജോളി ബോസ്.ആര്‍, കിറ്റ്കോ എം.ഡി. രാജേഷ്,

അദ്ധ്യാപകരായ ഡോ.വി അനില്‍പ്രസാദ്, ജലീല്‍ ഖാന്‍, സി.പി.ഐ(എം) നേതാക്കളായ ആര്‍. രവീന്ദ്രന്‍, സുരേന്ദ്രന്‍പിളള, പ്രശാന്തന്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് ശ്രീനാഥ്, ജില്ലാ സെക്രട്ടറി ശ്യാംമോഹന്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ജി. ഗോവിന്ദ്, ഡോ. പി. ലൈജു, പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സെക്രട്ടറി ജയകുമാര്‍, ശങ്കരനാരായണപിളള, അന്‍സാദ് അബ്ബാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.



































