Home News Local മരുന്നു മാറി കുത്തിവച്ച സംഭവം : ആരോഗ്യമന്ത്രി നേരിട്ട് അന്വേഷിച്ച് നടപടിയെടുക്കണം

മരുന്നു മാറി കുത്തിവച്ച സംഭവം : ആരോഗ്യമന്ത്രി നേരിട്ട് അന്വേഷിച്ച് നടപടിയെടുക്കണം

Advertisement

ശാസ്താംകോട്ട :ശ്വാസതടസ്സം നേരിട്ട രോഗിക്ക് പേവിഷ പ്രതിരോധ മരുന്ന് കുത്തിവെച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ആരോഗ്യവകുപ്പ് മന്ത്രി താലൂക്ക് ആശുപത്രിയിൽ നേരിട്ട് എത്തി ആശുപത്രിയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ്‌ ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.

മതിയായ സ്റ്റാഫ് പാറ്റേൺ ഇല്ലാത്തതു മൂലം ഉണ്ടാകുന്ന ഇത്തരം അതീവഗുരുതര ചികിത്സാ പിഴവുകൾക്ക് ഉത്തരവാദി ബ്ലോക്ക്‌ പഞ്ചായത്തും, എം എൽ എയുമാണ്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഗുരുതര പ്രതിസന്ധിയുടെ ഉത്തരവാദിത്വത്തിൽ നിന്ന് എം എൽ എ ക്ക് ഒളിച്ചോടാൻ സാധിക്കില്ല എന്നും ഉല്ലാസ് കോവൂർ ആരോപിച്ചു യു ഡി വൈ എഫിന്റെ നേതൃത്വത്തിൽ നടത്തിയസൂപ്രണ്ട് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ റിയാസ് പറമ്പിൽ അധ്യക്ഷനായി യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ എസ് സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.

, ആർ എസ് പി ഏരിയ സെക്രട്ടറി പി.വിജയചന്ദ്രൻ നായർ, കോൺഗ്രസ്‌ ശാസ്താംകോട്ട ബ്ലോക്ക്‌ പ്രസിഡന്റ്‌ വൈ ഷാജഹാൻ ഡി സി സി ജനറൽ സെക്രട്ടറി തുണ്ടിൽ നൗഷാദ്, തടത്തിൽ സലീം, എസ് വേണുഗോപാൽ, ഹാഷിം സുലൈമാൻ, ഷാഫി ചെമ്മത്, സജിത്ത് ഉണ്ണിത്താൻ, കെ എം അൻവർ, അൻവർ അൻവർ പുത്തൻപുരയിൽ, സന്ദീപ്, ഷിയാസ് സുലൈമാൻ, കെ പുഷ്പരാജ്‌, ഹരി കുന്നത്തൂർ, ഉമേഷ്‌, സന്ദീപ് എസ്, സഞ്ജുതരകൻ, ഗൗരിമോഹൻ,ബിജു ജോർജ്, പ്രദീപ്‌ കുഴിവിള, സലീം പനപ്പെട്ടി എന്നിവർ പ്രതിഷേധപ്രകടനത്തിനും, ഹോസ്പിറ്റൽ ഉപരോധത്തിനും നേതൃത്വം നൽകി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here