Home News Local യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

Advertisement

കൊല്ലം: പൊതുസ്ഥലത്തെ മദ്യപാനം എതിര്‍ത്തതിലുള്ള വിരോധം നിമിത്തം യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം മാടന്‍നട ബി.ആര്‍ നഗര്‍ 134 മണിമംഗലത്ത് വേണുഗോപാല്‍ (26) ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കൊല്ലം വിപാര്‍ക്കിന് സമീപം പ്രതിയും സുഹൃത്തും പരസ്യമായി മദ്യപാനം നടത്തിയത് ചോദ്യംചെയ്തതിലുള്ള വിരോധത്താല്‍, കടവൂര്‍ സ്വദേശിയായ യുവാവിനെ വേണുഗോപാല്‍ കൈയില്‍ കരുതിയിരുന്ന കത്തിക്ക് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.
പരിക്കേറ്റ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പുഷ്പ കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ സരിത, എഎസ്‌ഐ ഗിരീഷ്, സിപിഒമാരായ അജയകുമാര്‍, ലിനേഷ് എന്നിവരടങ്ങിയ പോലീസ് സംഘം ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ കണ്ടെത്തി പിടികൂടുകയായിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here