Home News Local സാങ്കേതിക നൂലാമാലകൾ കാട്ടി ഗുണഭോക്താക്കളുടെ അവകാശങ്ങൾ നിഷേധിക്കരുത്:ഓംബുഡ്സ്മാൻ

സാങ്കേതിക നൂലാമാലകൾ കാട്ടി ഗുണഭോക്താക്കളുടെ അവകാശങ്ങൾ നിഷേധിക്കരുത്:ഓംബുഡ്സ്മാൻ

Advertisement

ശാസ്താംകോട്ട:സാങ്കേതിക നൂലാമാലകൾ പറഞ്ഞ് തൊഴിലാളിൾക്കും ഗുണഭോക്താക്കൾക്കുമുള്ള അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കരുതെന്ന്
തൊഴിലുറപ്പ്, പിഎംഎവൈ-ജി പദ്ധതികളുടെ ഓംബുഡ്സ്മാൻ ജി.കൃഷ്‌ണകുമാർ പറഞ്ഞു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ സിറ്റിംഗിലാണ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

പിഎംഎവൈ – ജി ഭവന പദ്ധതി ഗുണഭോക്താക്കൾക്ക്
90 ദിനത്തെ അധിക തൊഴിൽ നൽകേണ്ടത് അവരുടെ അവകാശമാണ്.
അതിലൂടെ അവർക്ക് 33,210 രൂപയുടെ
അധിക സഹായം ലഭിക്കും.സമയബന്ധിതമായ സേവനം ലഭിക്കേണ്ടത് ഗുണഭോക്താക്കളുടെ
അവകാശമാണെന്നും നൂലാമാലകൾ പറഞ്ഞ് സേവനം തന്നെ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.പ്രതിവർഷം ഒരു കുടുംബത്തിന് 100 ദിവസത്തെ തൊഴിൽ നൽകേണ്ട പദ്ധതിയിൽ
ശാസ്താംകോട്ട ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ ശരാശരി
63 തൊഴിൽ ദിനങ്ങൾ കഴിഞ്ഞദിവസം വരെ നൽകിയിട്ടുണ്ട്.പടിഞ്ഞാറേ കല്ലട,കുന്നത്തൂർ ഗ്രാമപഞ്ചായത്തുകൾ 70 ലധികം ദിവസം ശരാശരി തൊഴിൽ നൽകിയതിന് പഞ്ചായത്തുകളെ അഭിനന്ദിക്കുന്നതായും ഓംബുഡ്സ്മാൻ പറഞ്ഞു.മാർച്ച് മാസത്തിൽ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും
കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കണമെന്നും
ഓംബുഡ്സ്മാൻ നിർദ്ദേശിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രശ്മി രഞ്ജിത്ത്,സെക്രട്ടറി എം.സുചിത്രാദേവി,
തൊഴിലുറപ്പ് ജോ.ബിഡിഒ അമ്പിളി എന്നിവർ സംസാരിച്ചു,ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here