കരുനാഗപ്പള്ളി. വികസന മുരടിപ്പിനും എംഎൽഎയുടെ വാഗ്ദാന ലംഘനങ്ങൾക്കുമെതിരെ MLA ഓഫീസിലേക്ക് ബിജെപി പ്രതിഷേധ മാർച്ച് നടത്തി. ബിജെപി സംസ്ഥാന വക്താവ് അഡ്വ ഉല്ലാസ് ബാബു മാർച്ച് ഉത്ഘാടനം ചെയ്തു..
ഏറെക്കാലമായി കരുനാഗപ്പള്ളിയിലെ ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപിയിടെ പ്രതിഷേധമാർച്ച്. എം ഏൽ എ ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് വെച്ച് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി മുദ്രാവാക്യം മുഴക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ CR മഹേഷ് എം ഏൽ എ യുടെ മോഹനവാഗ്ദാനങ്ങൾ വിശ്വസിച്ച ജനങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ബിജെപി ആരോപിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. ഉല്ലാസ് ബാബു പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്തു. വിജയിച്ചു വന്നവർ നാട്ടിൽ വികസനം നടപ്പിലാക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു..
നമ്പർ വൺ കേരളം ഇന്ന് എല്ലാം മേഖലയിലും ആടി ഉലയുകയാണ്. ആരോഗ്യം മേഖലയിൽ തുടർച്ചയായ വീഴ്ചകൾ.. വികസനം നടപ്പിലാക്കാൻ കഴിയാത്ത മന്ത്രിമാർ. പ്രതിപക്ഷം ഇന്ന് നോക്കുകുത്തിയായി മാറിയെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിനെ മതവർഗീയവാദ ശക്തികൾക്ക് മുന്നിൽ പണയപ്പെടുത്തി എന്നും ആരോപിച്ചു.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എസ് ജിതിൻ ദേവ് മുഖ്യ പ്രഭാഷണം നടത്തി. ഓച്ചിറ നഗരത്തെ കൽപാത്തി മാതൃകയിൽ വികസിപ്പിക്കുമെന്ന് പറഞ്ഞ MLA എവിടെ എന്നദേഹം ചോദിച്ചു. ഓച്ചിറയിലെ ഭൂഗർഭ വൈദ്യുതി സംവിധാനം ഇനിയും നടപ്പിലായില്ല. കാട്ടിൽക്കടവ് പാലത്തിനായി അന്നത്തെ MLA കല്ലിട്ടയിടത്ത് ഇന്നത്തെ MLA വീണ്ടും കല്ലിട്ടതല്ലാതെ മറ്റൊന്നും ചെയ്തില്ല. ഇതൊക്കെ അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിഷേധ മാർച്ചിന് പിന്നാലെ പ്രവർത്തകർ റോഡും ഉപരോധിച്ചു. സ്ത്രീകൾ അടക്കം നിരവധിപേരാണ് പ്രതിഷേധ മാർച്ചിന്റെ ഭാഗമയത്.
കരുനാഗപള്ളി മണ്ഡലം പ്രസിഡൻ്റ് ആർ.മുരളിയുടെ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം മാലു മേൽ സുരേഷ്, കെ.ആർ.രാജേഷ്, വിജു കിളിയന്തറ, സുന്നിൽ സാഫല്യം , രഞ്ജിത്ത്, സതീഷ് തേവനത്ത്, എസ് സുബിൻ, ലത മോഹൻ, പ്രിയമാലിനി, ധന്യാ അനിൽ ,ശ്രീജ അശോകൻ, ജയ, മധുകുന്നത്ത്, അനിൽ വാഴപ്പള്ളി എന്നിവർ നേതൃത്വം നൽകി



































