കുന്നത്തൂർ:കുന്നത്തൂർ കൃഷിഭവനിലെ ഷെൽഫിൽ താവളമുറപ്പിച്ച രക്ത അണലി ജീവനക്കാരെ വിറപ്പിച്ചു.കഴിഞ്ഞ ദിവസം രാവിലെ 10ഓടെയാണ് സംഭവം.ഈ സമയം കൃഷിഭവൻ്റെ മതിൽ നിർമ്മാണത്തിനെത്തിയ ഈസ്റ്റ് ഇന്ത്യാ ബിൽഡേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ സുരേഷ്,അനന്ദു എന്നിവർ ചേർന്ന് അണലിയെ പിടികൂടി ചാക്കിലാക്കുകയായിരുന്നു.
പാമ്പ് പിടുത്തം വശമില്ലാത്ത ഈ യുവാക്കൾ
മനോധൈര്യം കൈമുതലാക്കിയാണ് അണലിയെ പിടി കൂടിയതെന്ന് പറഞ്ഞു.പിന്നീടാണ് അണലി വർഗത്തിലെ ഏറ്റവും അപകടകാരിയായ രക്ത അണലിയാണ് ഇതെന്ന് മനസിലാക്കാൻ കഴിഞ്ഞത്.


































