25.2 C
Kollam
Saturday 21st February, 2026 | 06:18:55 AM
Home News Local കരുനാഗപ്പള്ളിയിലെ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കരുനാഗപ്പള്ളിയിലെ സ്ഥിരംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

Advertisement

കരുനാഗപ്പള്ളി. പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിരമായി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. കരുനാഗപ്പള്ളി, തൊടിയൂർ മുഴങ്ങോടി നിഷാദ് മൻസിലിൽ കൊച്ചുകുഞ്ഞ് മകൻ പൊടി എന്ന് വിളിക്കുന്ന നിസ്സാം(29)നെ ആണ് കാപ്പ നിയമം ചുമത്തി കൊല്ലം സിറ്റി പോലീസ് ജില്ലയിൽ നിന്നും പുറത്താക്കിയത്. 2020 കാലയളവ് മുതൽ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെട്ട സ്ഥലങ്ങളിൽ വ്യക്തികൾക്ക് നേരെയുള്ള കയ്യേറ്റം, അതിക്രമം, നാശനഷ്ടം വരുത്തൽ, നരഹത്യശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മൂന്ന് ക്രിമിനൽ കേസുകളാണ്.

കൊല്ലം സിറ്റി പോലീസ് മേധാവി ഹേമലത ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിൻ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ഹിമേന്ദ്രനാദ് ഐപിഎസ് ആണ് ജില്ലയിൽ നിന്നും നാട് കടത്തി ഉത്തരവിറക്കിയത്. നിരോധന ഉത്തരവ് ലംഘിച്ച് ഇയാൾ കൊല്ലം സിറ്റി പോലീസ് ജില്ലയിൽ പ്രവേശിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ 1090, 0476-2620233, 0474-2742265, 9497987035 എന്നീ നമ്പരുകളിൽ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here