ശാസ്താംകോട്ട:കൊല്ലം ജില്ലാ കേരളോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി അഭിമന്യൂ.എസ്.രാജ് അത്‌ലറ്റിക് ചാമ്പ്യനായി.800,1500,5000 മീറ്റർ ഓട്ടമത്സരങ്ങളിലാണ് അഭിമന്യു സ്വർണം നേടിയത്.ശാസ്താംകോട്ട ബ്ലോക്കിലെ ശൂരനാട് തെക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ചാണ് അഭിമന്യു മത്സരിച്ചത്.
പ്രദേശത്തെ സൃഷ്ടി കലാ-കായിക വേദിയിലെ അംഗമാണ്.കണ്ണൂർ യൂണിവേഴ്സിറ്റി ക്രോസ് കൺട്രി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഭിമന്യു ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിനും യോഗ്യത നേടിയിട്ടുണ്ട്.ആയിക്കുന്നത്ത് റബ്ബർ ടാപ്പിംഗ് തൊഴിലാളി ശിവരാജന്റെയും കശുവണ്ടി തൊഴിലാളി സുജാതയുടെയും മകനാണ്.


































