26.9 C
Kollam
Thursday 12th February, 2026 | 07:03:49 PM
Home News Local ഇത് ചിത്തിര വിലാസം ഗ്രാമ പഞ്ചായത്ത്, സ്‌കൂൾ മുറ്റത്ത് ഒരു മോക്ക് ‘ഗ്രാമപഞ്ചായത്ത്’

ഇത് ചിത്തിര വിലാസം ഗ്രാമ പഞ്ചായത്ത്, സ്‌കൂൾ മുറ്റത്ത് ഒരു മോക്ക് ‘ഗ്രാമപഞ്ചായത്ത്’

Advertisement

മൈനാഗപ്പള്ളി: ചിത്തിര വിലാസം യു.പി സ്കൂളിലെ വാർഷികാഘോഷം ചിത്തിര ഫെസ്റ്റ്ന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ക് പഞ്ചായത്ത് ശ്രദ്ധേയമായി. ഭരണസംവിധാനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികൾകളും പങ്കെടുത്തു എന്നത് പരിപാടിയെ വേറിട്ടതാക്കി.


സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഔദ്യോഗിക പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്നു. നാടിന്റെ വികസനവും ജനകീയ പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രവർത്തനം വിദ്യാർത്ഥികൾക്ക് നേരിട്ട് കണ്ടു മനസ്സിലാക്കാൻ ഇതിലൂടെ സാധിച്ചു.
യോഗത്തിൽ മാലിന്യ പ്രശങ്ങൾ,തെരുവ്നായശല്യം എന്നിങ്ങനെ രണ്ട് പ്രധാന പ്രശ്നങ്ങളെക്കുറിച്ച് ഗൗരവകരമായ ചർച്ചകൾ നടന്നു.
വാർഡ് അംഗങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിക്കൊണ്ട് നടന്ന യോഗം വിദ്യാർത്ഥികൾക്ക് ജനാധിപത്യ പ്രക്രിയയെക്കുറിച്ചുള്ള മികച്ച പാഠമായി മാറി.പഞ്ചായത്ത്‌ കമ്മിറ്റിയുടെ നടപടി ക്രമങ്ങൾ മനസിലാക്കാൻ മോക്ക് പഞ്ചായത്തിലൂടെ കഴിഞ്ഞു.അതിനു ശേഷം ജനപ്രതിനിധികൾ കുട്ടികളോടൊപ്പം ചവറ ഉപജില്ലാ നൂൺ മീൽ ഓഫീസർ കെ ഗോപകുമാറിന്റെ സാന്നിധ്യത്തിൽ ഉച്ചഭക്ഷണം കഴിച്ചു. മോക് പഞ്ചായത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രജനി സുനിൽ നിർവഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മണി. പി, ജോസ് മത്തായി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷെറീന സഞ്ജയ്,ജെ റഹിയാനത്ത്,സന്ധ്യാ മധു,സന്തോഷ് കുമാർ, അമൃതാ രതീശൻ, സവിതാ ചന്ദ്രൻ, സിജു കോശി വൈദ്യൻ, ഫർഹാന നസീർ, അനിതകുമാരി,റിയാസ്, ജോളി മാത്യു,അബ്ദുൽ റഷീദ്,നിഷ സന്തോഷ്,പ്രതീഷ് കുമാർ,സിജു കോശി വൈദ്യൻ,വർഗീസ് തരകൻ,അഡ്വക്കേറ്റ് പി കെ ഗോപകുമാർ, പഞ്ചായത്ത് സെക്രട്ടറി ഷാനവാസ് എന്നിവർ മോക് പഞ്ചായത്തിൽ പങ്കെടുത്തു. സ്കൂൾ മാനേജർ കല്ലട ഗിരീഷ്, പ്രഥമധ്യാപിക ജയലക്ഷ്മി,പിടിഎ പ്രസിഡന്റ് അർഷാദ് മന്നാനി,പ്രോഗ്രാം കൺവീനർ സുനീഷ്, സ്റ്റാഫ് സെക്രട്ടറി സൈജു ബി എസ് , മാതൃ സമിതി പ്രസിഡന്റ് റസീന അഹമ്മദ്,ഉണ്ണി ഇലവിനാൽ എന്നിവർ മോക് പഞ്ചായത്തിന് ആശംസകൾ അർപ്പിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here