ദേശീയപാത 183 എ , ഭരണിക്കാവ് -അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 31 വരെ നെല്ലിമുകള്‍ – മണക്കാല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കും. അടൂര്‍ ഭാഗത്തു നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മണക്കാല ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തൃച്ചേന്ദമംഗലം അമ്പലം വഴി പെരിങ്ങനാട് -വഞ്ചിമുക്ക് ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് നെല്ലിമുകള്‍ ജംഗ്ഷനിലെത്തി ദേശീയപാത 183എ യില്‍ പ്രവേശിച്ച് ഭരണിക്കാവിലേക്ക് പോകണം. ഭരണിക്കാവില്‍ നിന്ന് അടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നെല്ലിമുകള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു പെരിങ്ങനാട് – വഞ്ചിമുക്ക് ജംഗ്ഷനിലെത്തി വലത്തോട്ടുതിരിഞ്ഞു തൃച്ചേന്ദമംഗലം അമ്പലം വഴി മണക്കാല ജംഗ്ഷനിലൂടെ ദേശീയ പാത 183എ യില്‍ പ്രവേശിച്ച് അടൂര്‍ എത്തണമെന്ന് പുനലൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.




























