Home News Local മയ്യത്തുംകര ഉറൂസിന് തുടക്കമായി

മയ്യത്തുംകര ഉറൂസിന് തുടക്കമായി

Advertisement

ശാസ്താംകോട്ട. ചരിത്ര പ്രസിദ്ധമായ പോരുവഴി മയ്യത്തുംകര ഉറൂസ് ആരംഭിച്ചു.ഉറൂസിൽ പങ്കെടുക്കുന്നതിനായി നാടിന്റെ നാടിന്റെ നാനാ ഭാഗത്തുനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് എത്തിക്കൊണ്ടിരിക്കുന്നത്.ആട്,കോഴി, പട്ട്,തിരി,കൊടി തുടങ്ങിയ നേർച്ചകൾ ദർഗ്ഗശരീഫിൽ സമർപ്പിച്ച് ആത്മസംതൃപ്തിയോടെയാണ് വിശ്വാസികൾ മടങ്ങുന്നത്.

ഉറൂസീനോടാനുബന്ധിച്ചു നടക്കുന്ന വ്യാപാരവിപണന മേളയിലും വലിയ തിരക്ക് ആണ് അനുഭവപ്പെടുന്നത്.കിണറുംമൂട്ടിൽ കയറും പാളയും നേർച്ച സമർപ്പിക്കുവാൻ നൂറുകണക്കിന് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു.പോരുവഴി ഷാഫി,ഹനഫി ജമാഅത്തുകൾ സംയുക്തആദിത്യമരുളുന്ന ഉറൂസിന് നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്. സർവമതസൗഹർദത്തിന്റെയും, മതേതരത്വത്തിന്റെയും പ്രതീകം കൂടിയാണ് മയ്യത്തുങ്കര ഉറൂസ്.ഉറൂസിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറൂസ്കമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്.നാളെയും പ്രധാന ചടങ്ങുകൾ ഉണ്ടാകും.

Advertisement