കൊല്ലം .സിപിഎം വിട്ട അഡ്വ. ബി. എൻ. ഹസ്‌കറും,സി. പി. ഐ ചടയമംഗലം നിയോജക മണ്ഡലം സെക്രട്ടറി യുമായിരുന്ന എ. മുസ്തഫയും ആർ. എസ്. പി യിൽ ചേർന്നു. ഷിബു ബേബിജോൺ ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു.
ചാനല്‍ ചര്‍ച്ചയില്‍ ഇടതു നിരീക്ഷകനായിരിക്കെ മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന തരത്തില്‍ സംസാരിച്ചതിനെത്തുടര്‍ന്ന് ഹസ്കറിന് സിപിഎം മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച ഹസ്കറിനെതിരെ സിപിഎം തിരിഞ്ഞതോടെ അടിയുറച്ച സിപിഎം പ്രവര്‍ത്തകനായിരുന്ന ഹസ്കര്‍ പാര്‍ട്ടി വിടുകയായിരുന്നു.
ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വത്തിനെതിരെ മുസ്തഫയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

































