ശാസ്താംകോട്ട തടാക ദുരന്തത്തിന്‍റെ 44 ആം വാർഷികം ആചരിച്ചു

Advertisement

ശാസ്താംകോട്ട .തടാക ദുരന്തത്തിന്‍റെ 44 ആം വാർഷികം ശാസ്താംകോട്ട അമ്പലക്കടവിൽ നടന്നു. 1982 ജനുവരി 16നാണ് കേരളത്തെ നടുക്കിയ 24 പേരുടെ ജീവൻ പൊലിഞ്ഞ തോണി അപകടം ഉണ്ടായത്. ശാസ്താംകോട്ട ആഴ്ച ചന്തയിൽ നിന്നും സാധനങ്ങളും വാങ്ങി തൊട്ടടുത്ത ഗ്രാമമായ പടിഞ്ഞാറേ കല്ലടയിലേക്ക് യാത്രതിരിച്ച വള്ളമാണ് അക്കരെ വെട്ടോലി ക്കടവിന് സമീപത്ത് ഏതാനും മീറ്ററുകൾക്കുള്ളിൽ അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ മരണമടഞ്ഞ 24 പേർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് 24 ദീപങ്ങൾ തെളിയിച്ചുകൊണ്ട് കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

അനുസ്മരണ സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.അരുൺ ബാബു ഉദ്ഘാടനം ചെയ്തു. എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്, ജില്ലാ പഞ്ചായത്ത് അംഗം കലാദേവി ത്രിതല പഞ്ചായത്ത് അംഗങ്ങളായ അരവിന്ദ്, ഇന്ദു, അമൃത ലക്ഷ്മി, ബിന്ദു ഗോപാലകൃഷ്ണൻ, കൃഷ്ണലേഖ,നൂറുദ്ദീൻ കുട്ടി, ശരത്,ഹരി കുറിശ്ശേരി, നിസാം,അജിതകുമാർ എന്നിവർ സംസാരിച്ചു. അപകടത്തിൽ രക്ഷപ്പെട്ട പ്രസന്നനെ ചടങ്ങിൽ ആദരിച്ചു. കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here