കൊല്ലം. അധ്യാപകർ ഉൾപ്പടെയുള്ള സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അവകാശമല്ല എന്ന തരത്തിൽ സർക്കാർ കോടതിയിൽ നല്കിയ സത്യവാങ്ങ്മൂലം രേഖാമൂലം തിരുത്തണമെന്നും കാലാകാലങ്ങളായി സമരം ചെയ്ത് നേടിയെടുത്ത ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും കെ. പി.എസ്.ടി.എ. കൊല്ലം വിദ്യാഭ്യാസ ജില്ലാ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.കെ പി എസ് ടി എ കൊല്ലം വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് ഷിജു സി.ഐ , സെക്രട്ടറി റോജ സജീവ് പരിശവിള, ട്രഷറർ നവാസ് , വൈസ് പ്രസിഡൻ്റ് – നീതു , കോളിൻ ചാക്കോ ,പ്രതീഷ് കുമാർ ,സ്മിത ,ഷാജഹാൻ ജോയിൻ സെക്രട്ടറി – ഗീത ,അനിത ,ആനി കെ ജോർജ്.








































