ഓച്ചിറ: തെക്കൻ കാശി എന്നറിയപ്പെടുന്ന പരബ്രഹ്മ ക്ഷേത്രത്തിലെ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും ഇല്ലാതാക്കുന്ന രീതിയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ദേശീയപാതയും, ഡി പി ആറിൽ കാണിച്ചിരിക്കുന്ന ടോൾ ബൂത്തിൽ കൂടി കെട്ട് കാഴ്ചകൾക്ക് ഓച്ചിറ ക്ഷേത്രത്തിലേക്ക് കടന്നുവരുവാൻ തടസ്സപ്പെടുന്ന രീതിയിലാണ് ടോൾ ബൂത്ത് പില്ലറകൾ സ്ഥാപിച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്.
പതിറ്റാണ്ടുകളായി 28 ഓണ കെട്ടുകാഴ്ച ഉത്സവത്തോടനുബന്ധിച്ച് 52 കരകളിൽ നിന്നായി 300 ഓളം ചെറുതും വലുതുമായ കെട്ടുകാഴ്ചകളാണ് ഭക്തജനങ്ങൾ അണിയിച്ചൊരുക്കി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നത് എന്നും, അശാസ്ത്രീയ ദേശീയപാത നിർമ്മാണത്തിനെതിരെ കരുനാഗപ്പള്ളി മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ആവശ്യപ്പെട്ടു. യോഗത്തിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ കൃഷ്ണകുമാർ, കുലശേഖരപുരം പ്രസിഡന്റ് അരുൺ രാജ് , ഓച്ചിറ ആക്ഷൻ കൗൺസിൽ ചെയർമാൻ മെഹർഖാൻ ചേന്നല്ലൂർ, രക്ഷാധികാരി സുഭാഷ് ഗുരുനാഥൻ തറയിൽ എന്നിവർ പങ്കെടുത്തു. വിഷയത്തെക്കുറിച്ച് പഠിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് കളക്ടർ ഉറപ്പു നൽകി.








































