ശാസ്താംകോട്ട:തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനത്തിന് വിരുദ്ധമായി മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി ശൂരനാട് തെക്ക് ബ്ലോക്ക് ഡിവിഷനിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ട യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാഫി ചെമ്മാത്തിനെ സംസ്ഥാന പ്രസിഡൻ്റ് ഒ.ജെ ജനീഷിൻ്റെ നിർദ്ദേശ പ്രകാരം പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഷാഫി യൂത്ത് കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കുന്നതിനെതിരെ പ്രദേശത്തെ കോൺഗ്രസ് -യൂത്ത് കോൺഗ്രസ് നേതാക്കൾ ഡിസിസി പ്രസിഡൻ്റിന് നൽകിയ പരാതി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റിന് കൈമാറിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്.







































