സ്കൂള്‍ വാര്‍ഷികാഘോഷവും അവാര്‍ഡുദാനവും 16ന്
ശാസ്താംകോട്ട തടാക തീരത്തെ സ്വഛ ശാന്തമായ കുന്നിൽ ചരിവിൽ ഫാ.ഡോ. ഏബ്രഹാം തലോത്തിൽ സൃഷ്ടിച്ചത് പകരം വയ്ക്കാനില്ലാത്ത ഒരു വിദ്യാഭ്യാസ ചരിത്രമാണ്. മികവുമാത്രം ലക്ഷ്യമിട്ടുള്ള വിശ്രമമില്ലാത്ത ആ വിദ്യാഭ്യാസ പരിശ്രമത്തിന് ലഭിച്ച അവാർഡുകളാണ് ലോകമൊട്ടാകെ ജീവിതത്തിൻ്റെ നക്ഷത്രത്തിളക്കം നേടിയ തലോത്തിലച്ചൻ്റെ കുട്ടികൾ.
നിലത്തെഴുത്താശാന്മാരുടെ കുടുംബത്തിന് അധ്യാപനത്തിലൂടെ ലഭിക്കുന്ന ആദരവും സ്നേഹവും കണ്ട് ആകൃഷ്ടനായി വളർന്ന ബാലൻ ആദ്യം ഇളയ കുട്ടികളെയും അയൽവക്കത്തെ കുട്ടികളെയും പിടിച്ചിരുത്തി പഠിപ്പിക്കാൻ തുടങ്ങി. പിന്നീട് വൈദികനായപ്പോഴും സമൂഹത്തെ നയിക്കുന്നവനാണ് ആചാര്യനെന്ന ബോധം കൈവിട്ടില്ല.
ശാസ്താം കോട്ട തടാകതീരത്തെ സ്വഛമായ രാജഗിരിയിൽ തലോത്തിലച്ചൻ സൃഷ്ടിച്ചെടുത്ത ബ്രൂക്ക് സ്കൂളിൻ്റെ വളർച്ച നാടിൻ്റെ വികസനവുമായി ഇഴ ചേർന്നിരിക്കുന്നു.
കിഴക്ക കല്ലട തലോത്തിൽ കിഴക്കതിൽ കണ്ണമത്ത് കുടുംബത്തിലെ എ ജോർജ്ജ് ചിന്നമ്മ ദമ്പതികളാണ് മാതാപിതാക്കൾ. കൊടുവിള സെൻ്റ് ഫ്രാൻസിസ് സ്കൂളിലും കിഴക്ക കല്ലട സി വി കെ എം എച്ച് എസ് എസിലും തിരുവനന്തപുരം മാർ അലോഷ്യസ് മൈനർ സെമിനാരിയിലും ആലുവ മംഗലപ്പുഴ മേജർ സെമിനാരിയിലും 11 വർഷത്തെ വൈദിക പഠനത്തിലും തുടർന്ന് ബാംഗ്ലൂരിലും ബെൽജിയത്തിലും നടന്ന ഉപരി പഠനങ്ങളിലും ഗവേഷണത്തിലും കൈമോശം വരാതിരുന്നത് രക്തത്തിൽ അലിഞ്ഞ അധ്യാപനമായിരുന്നു.
കോളജ് പഠന കാലത്താണ് ഒരു പരീക്ഷക്കെത്തിയ ഏബ്രഹാം എന്ന യുവാവ് ആദ്യമായി ശാന്തി
ഭൂവായ ശാസ്താംകോട്ട കാണുന്നത്. പഠനവും ഗവേഷണവും കഴിഞ്ഞ് വൈദികനായി നാട്ടിലെത്തിയ കാലം യാദൃശ്ചികമായാണ് ശാസ്താംകോട്ട ചിന്തയിൽ വീണ്ടുമെത്തുന്നത് . തിരുവനന്തപുരത്ത് ഒരു പരിപാടിക്കിടെ ഒരു കരാറുകാരനെ പരിചയപ്പെട്ടപ്പോഴാണ് മണ്ണെടുക്കാനായി തടാക തീരത്തു വാങ്ങിയ അഞ്ചേക്കർ ഭൂമി പരിസ്ഥിതി പ്രവർത്തകർ തടത്തതിനാൽ ഉപയോഗിക്കാതെ കിടക്കുന്ന കഥ പറഞ്ഞത്. വാങ്ങിയ വില തന്നാൽ മതി എന്ന് കരാറുകാരൻ .അവിടെ പഴയ സ്വപ്നങ്ങൾ ഉറവ പൊട്ടി. ബ്രൂക്ക് അഥവാ അരുവിയുടെ ജനനമങ്ങനെ.
. അച്ഛൻ്റെ വിദ്യാലയ സ്വപ്നത്തിന് ചില സുഹൃത്തുക്കൾ തുണ നിന്നു. അങ്ങനെ പിറന്ന വിവാ ട്രസ്റ്റ് വാങ്ങിയ ഭൂമിയിൽ തകരഷീറ്റ് മേഞ്ഞചെറിയ ഒരു ഷെഡിലാണ് 2005 ൽ ബ്രൂക്ക് സ്കൂൾ പിറന്നത്. ആശയങ്ങളും ആത്മവിശ്വാസവുമായിരുന്നു ഫാ. തലോത്തിലിന് കൈമുതൽ.
ഇംഗ്ലീഷ് പഠിപ്പിക്കുന്ന സിബിഎസ്ഇ സ്കൂളുകൾ പലതുണ്ടെങ്കിലും ഒരു തൃപ്തിയില്ലായ്മ പരക്കെയുണ്ടായിരുന്നു. മികച്ചസ്കൂളിൻ്റെ അഭാവം മൂലം ഈ മേഖലയിൽ താമസിക്കാനോ ജോലി ചെയ്യാനോ ആളുകൾ മടിച്ച ഒരു കാലം . മികച്ച വിദ്യാഭ്യാസം ഇംഗ്ലീഷിൽ പ്രാവീണ്യം നേടാനുള്ള കർക്കശ പരിശീലനം എന്നിവ ബ്രൂക്ക് സ്കൂളിനെ വേറിട്ടു നിർത്തി. .
അനുമതി നൽകാനാദ്യമെത്തിയ അധികൃതർ ശ്രദ്ധിച്ചത് ഇൻ്റർ നാഷണൽ എന്ന പേരിന് കീഴേയുള്ള തകരം മേഞ്ഞ ഷെഡുകളായിരുന്നില്ല. അച്ചടക്കവും ആത്മവിശ്വാസവുമുള്ള, ഇംഗ്ലീഷിൽ അനായാസേന സംവദിക്കുന്ന കുട്ടികൾ . വ്യത്യസ്തമായ അവരുടെ യൂണിഫോം. വൈദികൻ്റെ നേതൃപാടവം തിരിച്ചറിഞ്ഞ് അവർ മടങ്ങി.
സർക്കാരിൻ്റെഎല്ലാ അംഗീകാരവും നേടിയെടുത്ത് വിസ്മയം പോലെ ഒരു വർഷത്തിനകം പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറി.

ഇംഗ്ലീഷ് ഭാഷ മികച്ചതാക്കുക എന്ന ലക്ഷ്യം നേടിയതിനു പിന്നാലെ സ്കൂളിൽ മൂല്യ സംരക്ഷണ പരിപാടികൾ ശാസ്ത്ര പഠനം , വായന, കല , സ്പോർട്സ് എന്നിവയിലെല്ലാം മികവുണ്ടായി കുട്ടികളുടെ സുരക്ഷയിൽ ആരോഗ്യ പരിപാലനത്തിൽ അച്ചടക്കത്തിൽ ഒക്കെ നേടിയ മികവ് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടതോടെ അകലെ നിന്നു പോലും പ്രവേശനം ആഗ്രഹിച്ച് കുട്ടികൾ എത്തിച്ചേരുകയായിരുന്നു.
ഡയറക്ടറായ തലോത്തിലച്ചൻ്റെ മുറിയിൽ അധ്യാപകരുടെ ഒരു പ്രയറിനു ശേഷമാണ് ക്ലാസുകൾ ആരംഭിക്കുക. അന്ന് ക്ലാസുകളിൽ ചർച്ച ചെയ്യേണ്ട വിഷയം ഫാദർ നിർദ്ദേശിക്കും. ഓരോ ക്ലാസിലും അധ്യാപകരുടെ വക ഒരു മോട്ടിവേഷൻ സ്പീച് ആദ്യമുണ്ടാകും. വായനയും നോട്ടുകുറിക്കലും നിർബന്ധം . ഓരോകുട്ടിക്കും ഓരോ ഇംഗ്ലീഷ് പത്രം ലഭിക്കുന്നുണ്ട്. വായന വളർത്താൻ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റ സഹകരണത്തോടെ പ്രദർശനങ്ങൾ നിർബന്ധിത വായനാ പീരീഡുകൾ എന്നിവയുണ്ട്.
സ്കൂൾ റേഡിയോ , ഫുഡ് ഫെസ്റ്റ്, കുട്ടികളുടെ അപ്പൂപ്പന്മാരെയും അ മ്മൂമ്മമാരെയും സ്കൂളിലെത്തിച്ച് അവരുടെ അനുഭവം പങ്കുവയ്ക്കൽ, അലൂമ്നി മീറ്റ്, വിദേശ വിദ്യാഭ്യാസ വിചക്ഷണരെ കുട്ടികളുമായി ബന്ധപ്പെടുത്തൽ,
പരിസ്ഥിതി പഠന പരിപാടികൾ, സാമൂഹിക പ്രശ്നങ്ങളിൽ കുട്ടികളെക്കൊണ്ട് കത്തുകളയക്കൽ, ഭക്ഷണ വിതരണം, വെജിറ്റബിൾ ഡേ, കാർഷിക പരിപാടികൾ,ഫുഡ് ഫെസ്റ്റ് നടത്തിയ പണം ഉപയോഗിച്ച് ശരണാലയത്തിൽ സഹായം, വയനാട്ടിൽ ദുരന്തബാധിതർക്ക് ഭവനനിർമ്മാണം എന്നിങ്ങനെ കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ഉതകുന്ന പരിപാടികൾ നിത്യമെന്നോണം ഇവിടെ നടക്കുന്നുണ്ട്.
ബ്ലാക്ബോർഡും ചോക്കും മാറ്റി അലർജ്ജി രഹിത ക്ലാസ് മുറികൾ ആണിവിടെ.
കേന്ദ്ര സർവീസിലേക്കുള്ള ജോലികൾക്ക് അടക്കം പരീക്ഷകൾക്ക് മികച്ച പരിശീലന കേന്ദ്രം പോലെ ചില പദ്ധതികൾ ഫാ തലോത്തിലിൻ്റെ ഭാവനയിൽ ഇപ്പോഴുണ്ട്. എങ്കിലും ശ്രദ്ധമറ്റു ഭാഗങ്ങളിലേക്കു മാറി സ്കൂൾ പിന്നോക്കം പോകരുത് എന്നതാണ് ക്രാന്തദർശിയായ ഈ വൈദികൻ്റെ അഭിപ്രായം. സീനിയർ ക്ലാസുകൾ മുഴുവൻ എയർ കണ്ടീഷൻ ചെയ്ത സ്മാർട്ട് ക്ലാസ്റൂമുകളാക്കുന്ന പദ്ധതിയിലേക്കാണ് സ്കൂൾ ഇനി പോകുന്നത് .
അന്തർദേശീയ റാംസർ സൈറ്റ് ആയ ശാസ്താം കോട്ടയിൽ അന്തർദേശീയ വിദ്യാഭ്യാസ മികവോടെ ബ്രൂക്ക് അതിൻ്റെ
ജൈത്രയാത്ര തുടരുകയാണ്.
. സ്പെഷ്യല്‍ അഡ്വര്ടൈസിംങ് ഫീച്ചര്‍








































