ശാസ്താംകോട്ട : വിദ്യാരംഭം സെൻട്രൽ സ്കൂൾ സിൽവർ ജൂബിലി ആഘോഷം വിബ്ജ്യോർ 2026 എംഎൽഎ ഡോക്ടർ സുജിത് വിജയൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാതാരം ഷൈൻ നിഗം മുഖ്യാതിഥി ആയിരുന്നു. ചെയർമാൻ റഷീദ് അധ്യക്ഷത വഹിച്ചു. ആൾ ഇന്ത്യ പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡ് നേടിയ സ്കൂൾ പ്രിൻസിപ്പൽ മഹേശ്വരിയെ ചടങ്ങിൽമാനേജർ വിദ്യാരംഭം ജയകുമാർ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാഖി പ്രവീൺ, ഗ്രാമപഞ്ചായത്ത് മെമ്പർ സവിത ചന്ദ്രൻ, വൈസ് ചെയർമാൻ സുബൈർകുട്ടി, ട്രഷറർ കൊടിയിൽ ലത്തീഫ് എന്നിവർ ആശംസ പ്രസംഗം നടത്തി.
അധ്യാപക പ്രതിനിധികളായ ജെ. യാസിർ ഖാൻ, അഞ്ജനി തിലകം, ഷിംന മുനീർ, വിനീത, പ്രിയ മോൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഹെഡ് ഗേൾ പൂർണിമ സ്വാഗതവും ഹെഡ് ബോയ് യാസീൻ നന്ദിയും അർപ്പിച്ചു. സ്കൂളിലെ മുൻ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും, സമ്മാനവിതരണവും, ആയിരത്തോളം കുട്ടികളുടെ കലാസന്ധ്യയും നടത്തപ്പെട്ടു.





































