കരുനാഗപ്പള്ളി:മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ ഭാര്യാ മാതാവിനെ മർദ്ദിച്ച പ്രതി പിടിയിൽ.കുലശേഖരപുരം കോട്ടയ്ക്ക്പുറം പന്നയ്ക്കാട്ടിൽ തെക്കതിൽ ജെയിംസ് (46) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ഭാര്യയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിന്റെ വിരോധത്താൽ വള്ളിക്കാവ് സ്വദേശിയായ ഭാര്യാ മാതാവിനെ മരുമകനായ ജെയിംസ് തള്ളിയിട്ട ശേഷം മരകമ്പ് കൊണ്ട് തലയടിച്ചു പൊട്ടിക്കുകയായിരുന്നു. പരാതിക്കാരിയുടെ മൊഴിയിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.പരിക്കേറ്റ പരാതിക്കാരി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കരുനാഗപ്പള്ളി എസ്എച്ച്ഒ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്







































