Advertisement
ശാസ്താംകോട്ട.പു ക സ കുന്നത്തൂർ ഏരിയ കമ്മറ്റി പ്രതിഷേധ സായാഹ്നസദസ്സ് സംഘടിപ്പിച്ചു.
വെനീസ്വലയുടെ പരമാ ധികാരത്തെ തകർത്തുകൊണ്ട് അവിടുത്തെ പ്രസിഡന്റിനെയും ഭാര്യയെയും ബന്ധിയാക്കിയ അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ അധികാര ദാർഷ്ട്യത്തെ അപലപിച്ചുകൊണ്ട് പുരോഗമന കലാസാഹിത്യ സംഘം കുന്നത്തൂർ ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി ഡോ സി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. ഏരിയ പ്രസിഡന്റ് ശ്രീരാമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി അനിൽകുമാർ, ബി സി പിള്ള, ഗിരിജകുമാരി, ബഹുലേയൻ, അഖിൽ പി ഓണമ്പലം ലക്ഷ്മണൻ, പി ടി. ഗിരിശൻ എന്നിവർ സംസാരിച്ചു.



































