Advertisement
പോരുവഴി.സമഗ്ര ശിക്ഷ കേരളം ശാസ്താംകോട്ട ബിആർസിയുടെ നേതൃത്വത്തിൽ വർണ്ണക്കൂടാരം അന്താരാഷ്ട്ര പ്രീസ്കൂൾ പദ്ധതിയുടെ ഭാഗമായി പോരുവഴി ഗവ എച്ച് എസ് പ്രീ-സ്കൂളിലെ വിദ്യാർത്ഥികൾക്കായി ശില്പശാല സംഘടിപ്പിച്ചു.
പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും അതിലൂടെ അറിവ് സമ്പാദനപ്രക്രിയ കൂടുതൽ അനുഭവവേദ്യമാക്കുന്നതിനും ഈ ശില്പശാല വഴിയൊരുക്കി.
ശില്പശാലയുടെ ഉദ്ഘാടനം പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനു ഐ നായർ നിർവഹിച്ചു , പിടിഎ പ്രസിഡൻറ് ആർത്തിയിൽ സമീർ അധ്യക്ഷത വഹിച്ചു.ബി ആർ സി അധ്യാപക പരിശീലകൻ ജി പ്രദീപ്കുമാർ പദ്ധതി വിശദീകരണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ സതീഷ് എം എസ് ,അനീഷ് സീനിയർ അധ്യാപകർ പ്രൈമറി അധ്യാപകർ, രക്ഷർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ഇതിൽ പങ്കെടുത്തു.
ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപകരായ സുരേന്ദ്രൻ ,രാജു, ജയന്തി എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി




































