ചവറ .വികാസ് കലാസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ചവറ ഗ്രാമപഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് അനുമോദനവും സ്വീകരണവും നൽകി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഗ്രാമപഞ്ചായത്തിൽ നിയമപരമായി ഭരണ ഭൂരിപക്ഷമില്ലാത്തതിനാൽ ജനപ്രതിനിധികൾ കൂട്ടായി വികസന പദ്ധതികൾ തയ്യാറാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
എല്ലാ ജനപ്രതിനിധികളും ഫോൺ എടുക്കാതിരിക്കരുതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ. സുജിത് വിജയൻപിള്ള പിള്ള എം.എൽ.എ പറഞ്ഞു.
ചവറ ഗ്രാമപഞ്ചായത്ത് ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത് ചവറ തേവലക്കര ഡിവിഷനുകളിൽ നിന്ന് വിജയിച്ച ഐ. ജയലക്ഷ്മി, അരുൺ രാജ്, 5 ബ്ലോക്ക് ഡിവിഷൻ അംഗങ്ങൾ, 24 ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു.
വികാസ് പ്രസിഡന്റ് സി.സുധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അശ്വിൻ ബാബു സ്വാഗതവും ലൈബ്രറി സെക്രട്ടറി വിസെക്രട്ടറി അശ്വിൻ ബാബു സ്വാഗതവും ലൈബ്രറി സെക്രട്ടറി വി. ബാബുരാജേന്ദ്രൻ പിള്ള വികസന സൂചികയും അവതരിപ്പിച്ചു. ശ്രീജേഷ് നന്ദി പറഞ്ഞു





































