അടിസ്ഥാന വികസനത്തിന് ഊന്നലെന്ന് നിയുക്ത മേയർ

Advertisement



കൊല്ലം. കൊല്ലത്തിൻ്റെ നിയുക്ത മേയറായി എ കെ ഹഫീസ്. കേവല ഭൂരിപക്ഷം ഇല്ലെങ്കിലും യു ഡി എഫിന്  അധികാരം ലഭിക്കും. അടിസ്ഥാന വികസനത്തിന് ഊന്നലെന്ന് നിയുക്ത മേയർ.തോൽവി പഠിക്കുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി  എസ് ജയമോഹൻ.ശക്തമായ പ്രതിപക്ഷമാകുമെന്ന്  ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എസ് പ്രശാന്ത്.


തെരഞ്ഞെടുപ്പിന് മുൻപ്  തന്നെ മേയറെ പ്രഖ്യാപിച്ച് യു  ഡി എഫ്  നടത്തിയ പ്രവർത്തനമാണ് തിളക്കമാർന്ന വിജയത്തിന് ആധാരമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
നിയുക്ത മേയറായി   എ കെ ഹഫീസ് തന്നെ എത്തുമെന്ന്  യു ഡി എഫ് നേതൃത്വം  അർത്ഥ ശങ്കകൾക്ക് ഇടയില്ലാതെ ഉറപ്പിച്ച് പറയുന്നു. അടിസ്ഥാന വികസനത്തിന് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിയുക്ത മേയർ എ കെ ഹഫീസ്


ഡെപ്യൂട്ടി മേയർ ആര് എന്നതിലാണ് ഇപ്പോൾ യു ഡി എഫിന് ഉള്ളിൽ ചർച്ച തുടരുന്നത്. ഡെപ്യൂട്ടി മേയർ  വനിത ആയതിനാൽ സാമുദായിക സമവാക്യം പാലിച്ചാകും തീരുമാനം. അതേ സമയം തോൽവി പഠിക്കാൻ സി പി ഐ എം തീരുമാനിച്ചു. ജനങ്ങളിൽ നിന്ന് വിവര ശേഖരണം നടത്തുമെന്ന്  സി പി ഐ എം ജില്ലാ സെക്രട്ടറി എസ് ജയമോഹൻ


ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് എസ് പ്രശാന്ത്. ആരുമായി സന്ധി ചെയ്യില്ലെന്നും പ്രശാന്ത് പറഞ്ഞു. ഉടൻ തന്നെ സത്യപ്രതിജ്ഞ നടത്താനാണ്  യു ഡി എഫ് തീരുമാനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here