ശൂരനാട് . രാജ്യത്ത് വിലക്കയറ്റ
ത്തിൽ കേരളം ഒന്നാമത് എത്തിയെന്നും അതിനൊരു മാറ്റം വരാൻ സാധാരണക്കാരായ ജന ങ്ങൾ യുഡിഎഫിൻ്റെ വിജയം ആഗ്രഹിക്കുന്നു എന്നും പ്രതിപ ക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് കുന്നത്തൂർ നിയോജ കമണ്ഡലം കമ്മിറ്റി ചക്കുവള്ളി യിൽ നടത്തിയ തിരഞ്ഞെടുപ്പു യോഗം ഉദ്ഘാടനം ചെയ്യുകയാ യിരുന്നു അദ്ദേഹം. പിണറായി വി ജയനും സംഘവും മൂന്നാം തവ ണയും അധികാരത്തിൽ വരുമെ ന്ന ഇടതു പ്രചാരണം ജനങ്ങ ളിൽ ഭയം നിറയ്ക്കുകയാണ്. കടുത്ത പിണറായി ഭക്‌തർക്കു മാത്രമാണ് ഇതു കേൾക്കു മ്പോൾ ആഹ്ലാദം ഉണ്ടാകുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞതു 100 സീറ്റു കൾ നേടി യുഡിഎഫ് അധികാര ത്തിൽ എത്തുമെന്നും ഇതിനൊ പ്പം കുന്നത്തൂരിൽ നിന്നും യുഡി എഫ് എംഎൽഎ ഉണ്ടാകുമെ ന്നും അദ്ദേഹം പറഞ്ഞു.
കെ.സുകുമാരൻ നായർ അധ്യ ക്ഷനായി. ഡിസിസി പ്രസിഡൻ്റ് പി.രാജേന്ദ്രപ്രസാദ്, ആർ.ചന്ദ്ര ശേഖരൻ, സൈമൺ അലക്സ‌്,തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന കുന്നത്തൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ സംഗമ സമ്മേളനം സംഘടിപ്പിച്ചു.ചക്കുവള്ളി കൊച്ചുതെരുവ് ജംഗ്ഷന് സമീപം നടന്ന സംഗമ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.എം.വി ശശികുമാരൻ നായർ അധ്യക്ഷത വഹിച്ചു.,പി.രാജേന്ദ്ര പ്രസാദ്,ആർ.ചന്ദ്രശേഖരൻ, പി.ജർമ്മിയാസ്,കെ.സുകുമാരൻ നായർ,പി.കെ രവി,കാഞ്ഞിരവിള അജയകുമാർ,കാരുവള്ളി ശശി,പറമ്പിൽ സുബേർ,പോരുവഴി ഖുറേഷി,എസ്.ശ്രീകുമാർ, എസ് സുഭാഷ്,തോപ്പിൽ ജമാലുദ്ദീൻ , പി എസ് അനു താജ്, ജില്ലാ പഞ്ചായത്ത് സിവിഷൻ സ്ഥാനാർത്ഥി ഗോകുലം അനിൽ എന്നിവർ പ്രസംഗിച്ചു.






































