ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷണം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ

Advertisement

കരുനാഗപ്പള്ളി: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷണം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.. ക്ലാപ്പന വരവിള കോമളത്ത് ജയൻ മകൻ മനു 25 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്.  2025 നവംബർ രണ്ടാം തീയതി പുലർച്ചെ കുലശേഖരപുരം അമ്പീലേത്ത് ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളും പിത്തള വിളക്കുകളും  മോഷണം പോയിരുന്നു. മോഷണത്തിൽ ഉൾപ്പെട്ടിരുന്ന ബ്ലേഡ് അയ്യപ്പൻ, മണികണ്ഠൻ, ശ്യാം, വിപിൻ ,സേതു എന്നിവർ നേരത്തെ പിടിയിലായിരുന്നു. പോലീസ് അന്വേഷിക്കുന്നത് മനസ്സിലാക്കിയ മനു ഒളിവിൽ പോവുകയായിരുന്നു. കരുനാഗപ്പള്ളി പോലീസിന്റെ അന്വേഷണത്തിൽ പത്തനംതിട്ട റാന്നിയിൽ ഒളിവിൽ കഴിഞ്ഞ സ്ഥലം കണ്ടെത്തി പിടികൂടുകയായിരുന്നു. ഇതോടെ ഈ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിഞ്ഞിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ നിർദേശത്തിൽ  കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച്ഓഅനൂപ്, എസ്  ഐ മാരായ ഷമീർ, ആഷിക്
എസ് സി പി ഓ ഹാഷിം, സി പിഓ മനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here