സി എസ് സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണവും പുരസ്ക്കാര സമർപ്പണവും, പെണ്ണൊരുക്കവും 24 ന്

Advertisement

കരുനാഗപ്പള്ളി. സി.എസ്.സുബ്രഹ്മണ്യൻ പോറ്റി ലൈബ്രറിയും കരുനാഗപ്പള്ളി ടൗൺ ക്ലബ്ബും ചേർന്നു നടത്തുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണവും പുരസ്ക്കാര സമർപ്പണവും, പെണ്ണൊരുക്കവും 24 ന് തിങ്കളാഴ്ച ടൗൺ ക്ലബ്ബ് ഹാളിൽ നടക്കും.
വൈകിട്ട് 3ന് പെണ്ണൊരുക്കം തൊടിയൂർ വസന്തകുമാരി ഉദ്ഘാടനം ചെയ്യും സജിത.ബി.നായർ അധ്യക്ഷത വഹിക്കും.പ്രശസ്ത കവയത്രിമാർ കവിതകൾ അവതരിപ്പിക്കും.
4.30 ന് സി.എസ്.അനുസ്മരണ സമ്മേളനം കവിയും ചലച്ചിത്രഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും ലൈബ്രറി പ്രസിഡൻ്റ് അഡ്വ.എൻ.രാജൻ പിള്ള അധ്യക്ഷത വഹിക്കും.സി.എസ്.സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്ക്കാരം കവി എൻ.എസ്.സുമേഷ് കൃഷ്ണന് സമർപ്പിക്കും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ പ്രശസ്തിപത്ര സമർപ്പിക്കും.
എഴുത്തുകാരി എം.ആർ.ജയഗീത സി.എസ്.സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ പ്രഭാഷണം നടത്തും.എസ്.ശിവകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. ഇടക്കുളങ്ങര ഗോപൻ പ്രശസ്തിപത്ര പാരായണം നടത്തും.അവാർഡ് നിർണ്ണയ സമിതി ചെയർമാൻ പ്രൊഫ.സി.ശശിധരക്കുറുപ്പ് അവാർഡ് കൃതി പരിചയപ്പെടുത്തും.
വാർത്താ സമ്മേളനത്തിൽ അഡ്വ.എൻ.രാജൻ പിള്ള, പ്രൊഫ.ആർ.അരുൺകുമാർ, എ.ഷാജഹാൻ, ഇടക്കുളങ്ങര ഗോപൻ, എസ്.ശിവകുമാർ, എൻ.എസ്.അജയകുമാർ, ബി.ജയചന്ദ്രൻ, സജിത.ബി.നായർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement