പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അഞ്ചുമാസമായി ഒളിവില്‍ കഴിഞ്ഞുവന്ന യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയിലായി

Advertisement

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം അഞ്ചുമാസമായി ഒളിവില്‍ കഴിഞ്ഞുവന്ന യുവാവ് ഒടുവില്‍ പോലീസിന്റെ പിടിയിലായി. കല്ലുവാതുക്കള്‍ മണ്ണയം സ്വദേശി മഹിലാല്‍ (23) ആണ്
ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളില്‍ ഉള്‍പ്പടെ പ്രതിയായ ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം ദീര്‍ഘകാലമായി പോലീസിനെ വെട്ടിച്ച് പലസ്ഥലങ്ങളിലും ഒളിവില്‍ കഴിയുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 2025 ജൂണ്‍ 19ന് പാരിപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ചാത്തന്നൂര്‍ എസിപി അലക്സാണ്ടര്‍ തങ്കച്ചന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തമിഴ്‌നാട്ടിലെ ഗോപിചട്ടിപാളയത്ത് നിന്നും പിടികൂടിയത്.

Advertisement