ശാസ്താംകോട്ടയുടെ സാന്ത്വന പരിചരണ വാഹനത്തിന് വേണം ഒരു സാന്ത്വനം

Advertisement

ശാസ്താംകോട്ട. പഞ്ചായത്തിന്‍റെ പാലിയേറ്റീവ് പദ്ധതിയില്‍പെട്ട ആംബുലന്‍സ് ഓടാതെ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. വണ്ടിയുടെ ഇന്‍ഷുറന്‍സ് ഫിറ്റ്നസ് രേഖകള്‍ പുതുക്കാത്തതാണ് ഉപേക്ഷിച്ച നിലയിലാവാന്‍ കാരണം. സാധുക്കള്‍ക്ക് ഉപകരിക്കാനായി സ്വകാര്യ വ്യക്തിയുടെ സംരംഭമായി വാങ്ങി നല്‍കിയ വാഹനമാണ് മാസങ്ങളായി ആര്‍ക്കും ഉപകരിക്കാതെ ചന്തയുടെ ഭാഗത്ത് കിടക്കുന്നത്. അടിയന്തരമായി പഞ്ചായത്ത് നടപടികള്‍ പൂര്‍ത്തിയാക്കി വാഹനം ജനങ്ങള്‍ക്ക് ഉപകാരപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisement