ജി കാർത്തികേയൻ സ്മാരക പുരസ്ക്കാരം ചുനക്കര ജനാർദ്ദനൻ നായർ ഏറ്റു വാങ്ങി

Advertisement

കരുനാഗപ്പള്ളി.- മതങ്ങൾക്കും സാമൂഹിക സാംസ്ക്കാരിക പ്രസ്ഥാനങ്ങൾക്കും മുകളിൽ ആർത്തിയുടെ മറ്റൊരു മതം വളർന്നു വരുന്നതായി സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പ്രസ്താവിച്ചു.
ജി.കാർത്തികേയൻ സ്മാരക പുരസ്ക്കാര സമർപ്പണം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങൾ സ്വന്തം മഹത്വം മാത്രം പ്രഖ്യാപിക്കുന്നു. ലാഭം അഥവാ പണം എന്നതിനായി ദേവാലയങ്ങളെ പുതിയ കമ്പോളങ്ങളായി മാറ്റുന്നു. പദവി, പത്രാസ്, അധികാരം, സമ്പത്ത് എന്നിവയ്ക്ക് മാത്രമായി പുരോഗമന പ്രസ്ഥാനങ്ങളും മാറിക്കഴിഞ്ഞു.നേതാക്കളല്ല ജനങ്ങളാണ് പ്രസ്ഥാനങ്ങളെ കെട്ടിപ്പടുത്തതെന്ന് നേതാക്കൾ മനസ്സിലാക്കണം. മാനവിക മൂല്യങ്ങൾ ഇല്ലെങ്കിൽ ഏത് പ്രസ്ഥാനവും വട്ടപൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പത്താമത് ജി.കാർത്തികേയൻ പുരസ്ക്കാരം ചുനക്കര ജനാർദ്ദനൻ നായർ ഏറ്റു വാങ്ങി.ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.ആർ.രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.സെയ്തുകുമാർ പ്രശസ്തിപത്രം വായിച്ചു. ചവറ കെ.എസ്.പിള്ള, ആർ.സോമൻ പിള്ള, ഐ.ഷിഹാബ്, കൃഷ്ണകുമാർ ,ഡോ.നിസാർ കാത്തുങ്ങൽ, അനിൽ .എസ് .കല്ലേലിഭാഗം.സി.രാധാമണി, കെ.ജി.രവി, എ.കെ.അപ്പുക്കുട്ടൻ, കെ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.