നായകനായി സഞ്ജു സാംസണ്‍ തിരിച്ചെത്തി

327
Advertisement

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പഞ്ചാബ് നിരയില്‍ മിച്ചല്‍ ഓവനും മാര്‍ക്കോ യാന്‍സനും അസ്മത്തുള്ള ഓമര്‍സായിയും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ രാജസ്ഥാന്‍ നിരയില്‍ നായകനായി സഞ്ജു സാംസണ്‍ തിരിച്ചെത്തി.
പരിക്കേറ്റ് പുറത്തായ നിതീഷ് റാണക്ക് പകരം സഞ്ജു രാജസ്ഥാന്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം ക്വേന മഫാക്കയും രാജസ്ഥാന്‍ ടീമില്‍ ഇടംപിടിച്ചു.
പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാന് ഇത് അഭിമാന പോരാട്ടമാണെങ്കില്‍ പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാനുള്ള പോരാട്ടമാണ്. 11 കളികളില്‍ ഏഴ് ജയവുമായി 15 പോയന്റുള്ള പഞ്ചാബ് പോയന്റ് പട്ടികയില്‍ മൂന്നാമതാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ പഞ്ചാബിന് 17 പോയന്റുമായി 10 വര്‍ഷത്തിനിടെ ആദ്യമായി പ്ലേ ഓഫ് ഉറപ്പിക്കാം.

Advertisement