മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തഗൃഹനാഥനെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

Advertisement

കിഴക്കേ കല്ലട: ഇടിയക്കടവ് പാലത്തിന് സമീപം മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്ത ഗൃഹനാഥനെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. ഇടിയക്കടവ് പാലത്തിന് സമീപം താമസിക്കുന്ന പ്രദേശവാസിയായ കിഴക്കേകല്ലട ചാലപ്പുറം ചെരുവില്‍ സുകു (57), മകന്‍ പ്രശാന്ത് എന്നിവര്‍ക്കാണ് മര്‍ദ്ദനം ഏറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് കിഴക്കേക്കല്ലട തെക്കേമുറി മുനമ്പത്ത് വീട്ടില്‍ ശരത്ത് (28), പേഴംതുരുത്ത് മുരളി സദനത്തില്‍ അരുണ്‍ (27), മോതിരമുകള്‍ കാരക്കത്തില്‍ വീട്ടില്‍ അജില്‍ രവി (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികള്‍ കിഴക്കല്ലട പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഐഎസ്എച്ച്ഒ സുധീഷ് കുമാര്‍, എസ്‌ഐ പ്രദീപ്, ദിലീപ് കുമാര്‍ എന്നിവരടങ്ങിയ സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisement