കൊല്ലം കളക്ടറേറ്റിലെ മികച്ച ഓഫീസുകൾ ഇവയാണ്… അവാര്‍ഡുകള്‍ നല്‍കി

Advertisement

സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ മികച്ച മൂന്ന് ഓഫീസുകള്‍ക്കുള്ള അവാര്‍ഡ് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍ വിതരണം ചെയ്തു . ഒന്നാം സ്ഥാനം ജില്ലാ വിദ്യാഭ്യാസ ഓഫീസും രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസും യഥാക്രമം സ്വന്തമാക്കി.
ഘട്ടം ഘട്ടമായുള്ള സിവില്‍ സ്റ്റേഷന്റെ നവീകരണവും അടിസ്ഥാനസൗകര്യങ്ങളുടെ മെച്ചപ്പെടലും വലിയ നേട്ടമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. സിവില്‍ സ്റ്റേഷന്‍ ധാരാളം പൊതുജനങ്ങള്‍ വരുന്ന ദിവസവും വരുന്ന സ്ഥലമാണ്. അതിനാല്‍ തന്നെ സ്മാര്‍ട്ട് ഓഫീസ് മാത്രമല്ല സ്മാര്‍ട്ട് സ്റ്റാഫും അനിവാര്യമാണ്. പൊതുജനങ്ങളോടുള്ള പെരുമാറ്റവും അവരുടെ പ്രശ്‌നപരിഹാരവും ഉദ്യോഗസ്ഥരുടെ പ്രഥമ പരിഗണനയില്‍ ഉള്‍പ്പെടുത്തി തുടര്‍ന്നും ഇതുപോലെയുള്ള മാതൃക പ്രവര്‍ത്തനങ്ങള്‍ തുടരണം എന്നും പരിപാടി ഉദ്ഘാടനം ചെയ്തു കലക്ടര്‍ പറഞ്ഞു.
കൃത്യതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി വിലയിരുത്തപ്പെടണം എന്ന് മുഖ്യപ്രഭാഷണത്തില്‍ സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഓര്‍മപ്പെടുത്തി. റവന്യു വിഭാഗത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ഉദ്യോഗസ്ഥര്‍ക്കുള്ള അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.

Advertisement