ക്രിമിനൽ ഗൂഢാലോചനയിൽ ഗണേഷ് കുമാർ എംഎൽഎയ്ക്ക് എതിരെ സിബിഐ നടപടി എടുക്കണം, എംഎം ഹസൻ

Advertisement

പത്തനാപുരം. സോളാർ ലൈംഗിക പരാതിയിലെ ക്രിമിനൽ ഗൂഢാലോചനയിൽ ഗണേഷ് കുമാർ എംഎൽഎയ്ക്ക് എതിരെ സിബിഐ നടപടി എടുക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ..
ഗൂഡാലോചന സംബന്ധിച്ച് സിബിഐയ്ക്ക് വേണമെങ്കിൽ അന്വേഷിക്കാം.നടപടി ആണ് യുഡിഎഫ് ആവശ്യപ്പെടുന്നതെന്നും ഹസൻ പറഞ്ഞു. യുഡിഎഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ ഓഫീസിലേക്ക് മാർച്ച് നടത്തി…

സോളാർ ലൈംഗിക പീഡന പരാതിയിലെ ഗൂഡലോചനയിൽ ഗണേഷ് കുമാറിന് പങ്കുണ്ടെന്ന് ആരോപിച്ചാണ് പത്തനാപുരത്തെ എംഎൽഎ ഓഫീസിലേക്ക് മാർച്ചിൽ അതിരൂക്ഷ വിമർശനമാണ് ഗണേഷ് കുമാർ എം എൽ എ യ്ക്ക് എതിരെ യുഡിഎഫ് നേതാക്കൾ നടത്തിയത്
പീഡന പരാതിയിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർത്തതിന് നൽകിയ പ്രത്യുപകാരമായാണ് ഇടതുമുന്നണി ഗണേഷിന് സീറ്റ്‌ നൽകിയതെന്ന് യുഡി എഫ് കൺവീനർ എം എം ഹസൻ. ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന് സിബിഐ കണ്ടെത്തി.ഗൂഢാലോചനയിൽ സിബിഐക്ക് വേണമെങ്കിൽ അനേഷണം നടത്താം എന്ന് പറഞ്ഞ എംഎം ഹസൻ ഗണേശിന് എതിരായ നടപടിയാണ് യുഡിഎഫ് ആവശ്യപ്പെടുന്നതെന്നും വ്യത്കമാക്കി

സോളാർ ജുഡീഷ്യൽ കമ്മീഷൻ ജഡ്ജിയുടെ പേര് പറഞ്ഞാൽ വാ നാറുമെന്നും ,ഞരമ്പ് രോഗിയാണ് ജുഡീഷ്യൽ കമ്മീഷൻ ജഡ്ജിയെന്നും
എം എം ഹസൻ്റ വിമർശനം..നെടുപറമ്പ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച്‌ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു… ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി.

നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ ശാന്തരാക്കിയത്. വരുo ദിവസങ്ങളിലും ഗണേഷ് കുമാറിന് എതിരെ പ്രതിഷേധം തുടരാനാണ് യു ഡി എഫ് തീരുമാനം.

Advertisement