കൊല്ലം. കേരള സർക്കാർ നടത്തി വരുന്ന എക്സൈസ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് എൻഫോസ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് കൊല്ലം തൃക്കടവൂർ കുരീപ്പുഴ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കുരീപ്പുഴ തെക്കേചിറ ഐക്കര മുക്കിൽ നിന്നും പാണം മുക്കം പോകുന്ന റോഡിൽ കുളങ്ങര പടിഞ്ഞാറ്റത്തിൽ അനിൽ കുമാർ വക ആളൊഴിഞ്ഞ പുരയിടത്തിന് മുൻവശത്ത് നിന്നും നാല് ഗഞ്ചാവ് ചെടികൾ കണ്ടെത്തി കേസ്സ് എടുത്തു.
ടി പ്രദേശങ്ങളിൽ രാത്രി കാലങ്ങളിൽ യുവാക്കൾ കൂട്ടമായി എത്തുകയും മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അടുത്ത ദിവസങ്ങളിലായി എടുത്ത നിരവധി കേസുകൾ ടി ഭാഗങ്ങളിൽ നിന്നും എടുത്തിട്ടുള്ളതുമാണ്. ടി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികൾ സ്ഥിരമായി തമ്പടിക്കുന്നതെന്ന് സംശയിക്കുന്ന സ്ഥലങ്ങൾ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിലാണ് ടി ഗഞ്ചാവ് ചെടികൾ കണ്ടെത്തിയത്.