കോഴിക്കോട് സരോവരത്ത് ബസിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജാക്കി തെന്നി ബസ് ദേഹത്ത് പതിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ സ്വദേശി 24 വയസുകാരൻ ഗിരിപ്രകാശാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി അശ്വിന് കാലിനു പരുക്കേറ്റു. സരോവരം പാർക്കിന് മുൻവശത്തുള്ള ഗ്രൌണ്ടില് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ദേവാല– കോഴിക്കോട് റൂട്ടിലോടുന്ന സിഡബ്ല്യുഎംഎസ് ബസ് ആണ് അപകടത്തില് പെട്ടത്.
ജാക്കി ഉപയോഗിച്ച് ബസ് ഉയർത്തി, ബ്രേക്ക് ലൈനർ മാറ്റുന്നതിനിടെയാണ് അപകടം. ചതുപ്പ് നിലമായതിനാല് ജാക്കി തെറ്റിമാറുകയും ബസ് താഴെക്ക് പതിക്കുകയുമായിരുന്നു. ഗിരിപ്രകാശിന്റെ ദേഹത്ത് ബസ് വീണു. ഫയർഫോഴ്സെത്തിയാണ് ഗിരിപ്രകാശിനെ പുറത്തെടുത്തത്. സംഭവ സ്ഥലത്ത് വച്ചുതന്നെ ഗിരിപ്രകാശ് മരിച്ചു. പരുക്കേറ്റ അശ്വിൻ ചികിത്സയിലാണ്. ഗിരിപ്രകാശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കും
also read.




































