തിരുവനന്തപുരം: വോട്ടെണ്ണുന്നതിനു മുമ്പേ യുഡിഎഫില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവിയെച്ചൊല്ലി ചര്‍ച്ച. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാത്രമല്ല, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്നു മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സുധാകരന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു രമേശ് ചെന്നിത്തല.
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മുസ്ലീം ലീഗിന് അര്‍ഹതയുണ്ടെന്നും ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ലെന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോയെന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു പ്രതികരണം. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും മുന്നണിയെ സമ്മര്‍ദത്തിലാക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി.




































