Home News Breaking News അടൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ്, രണ്ട് സി പി ഐ പ്രവർത്തകർ പിടിയിൽ,വിവാദവും,...

അടൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ നോട്ടീസ്, രണ്ട് സി പി ഐ പ്രവർത്തകർ പിടിയിൽ,വിവാദവും, പ്രതിഷേധവും

Advertisement

അടൂർ:അടൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ അപവാദ നോട്ടിസ് വിതരണം ചെയ്ത രണ്ട് സിപിഐക്കാർ പിടിയിൽ.
പിടികൂടിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടി സ്പീക്കറും സി പി ഐ ജില്ലാ സെക്രട്ടറിയുമായ ചിറ്റയം ഗോപകുമാർ.
യു ഡി എഫ് സ്ഥാനാർഥി ശാന്തകുമാർ കൊലക്കേസ് പ്രതിയെന്നാണ് വ്യാജ നോട്ടിസ്.
നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയാണ് രണ്ടുപേർ പിടിയിൽ ആയത്.
അടൂർ പോലീസ് സ്റ്റേഷനിൽ രണ്ടുപേരും ഏനാത്ത് പോലീസ് സ്റ്റേഷനിൽ ഒരാളുമാണ് പിടിയിലായത്.
പറക്കോട് , മണ്ണടി ഭാഗങ്ങളിൽ നിന്നാണ് ഇവർ പിടിയിലായത്.
രണ്ടുപേരെയും എൽഡിഎഫ് പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചു.
സ്ഥാനാർഥി കൊലകേസിലെ പ്രതിയാണ് .
അത് കൊണ്ട് നോട്ടിസിൽ എന്താണ് തെറ്റ് എന്ന് ചിറ്റയം ഗോപകുമാർ.
നോട്ടീസ് ഇറക്കിയത് ഞങ്ങൾ അല്ലാ.
ഞങ്ങളുടെ പ്രവർത്തകരെ ആണ് പിടികൂടിയത് .
നോട്ടീസ് ഇറക്കിയത് കൊല്ലപ്പെട്ട ആളുകളുടെ ബന്ധുക്കൾ ആണ്.
അതിന് ഞങ്ങടെ പ്രവർത്തകർക്ക് പങ്കില്ല
അവരെ വെറുതെ വിടണം – ചിറ്റയം പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും
ആർ ഡി ഓ ഓഫീസ് ഉപരോധിച്ചു. കോൺഗ്രസ് സ്ഥാനാർഥി സി വി ശാന്തകുമാറും കോൺഗ്രസ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
താൻ ഒരു തെറ്റും ചെയ്തിട്ടില്ല.
തന്നെ എന്നും ഈ കേസ് കൊണ്ട് വേട്ടയാടുകയാണ് .
തന്നെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല .എംജി കണ്ണനെ ഇല്ലാതാക്കിയ പോലെ തന്നെയും ഇല്ലാതാക്കുകയാണ് എൽഡിഎഫി ന്റെ ലക്ഷ്യം.
ചിറ്റയം ഗോപകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് ഇതിന് പിന്നിലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ശാന്തകുമാർ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here