Home News Kerala ഡോ.രാജി വിശ്വനാഥിന് ‘ഉജ്ജ്വല ‘ പുരസ്ക്കാരം

ഡോ.രാജി വിശ്വനാഥിന് ‘ഉജ്ജ്വല ‘ പുരസ്ക്കാരം

Advertisement

ശാസ്താംകോട്ട: കേരള സ്റ്റേറ്റ് ഗവ: ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിതാ കമ്മിറ്റിയുടെ 2025-ലെ ഉജ്ജ്വല പുരസ്‌കാരം ഈസ്റ്റ് കല്ലട ഗവ: ആയുർവേദ ഡിസ്പെൻസറി സീനിയർ മെഡിക്കൽ ഓഫീസറായ ഡോ:രാജി വിശ്വനാഥിന് ലഭിച്ചു. അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ മെഡിക്കൽ ഓഫീസറൻമാരിൽ നിന്നും ഓദ്യോഗിക രംഗത്തും സംഘടനാരംഗത്തും മികവ് തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസർക്ക് നൽകുന്ന അംഗീകാരമാണിത്. മികച്ച ഔദ്യോഗിക കൃത്യനിർവ്വഹണം, സംഘടനാ പ്രവർത്തനങ്ങളിലെ മികവ് എന്നിവ പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകിയത്. തിരുവനന്തപുരത്ത് KSGAMOA ആസ്ഥാനമന്ദിരത്തിൽ വച്ച് നടന്ന വനിതാ ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. റിട്ട അധ്യാപകരായ ജി.വിശ്വനാഥൻ ആചാരി യുടെയും എ.സി രാധമ്മാളി ൻ്റെയും മകളാണ് ഡോ. രാജി വിശ്വനാഥ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here