Home News Breaking News സി സി മുകുന്ദൻെറ പേഴ്സണൽ സ്റ്റാഫിനെതിരെ പരാതി

സി സി മുകുന്ദൻെറ പേഴ്സണൽ സ്റ്റാഫിനെതിരെ പരാതി

Advertisement

സിപിഐ നേതൃത്വത്തെ വെട്ടിലാക്കി വീണ്ടും കുരുക്ക് .സിസി മുകുന്ദന് പാർട്ടി നിയോഗിച്ച പേഴ്സണൽ അംഗത്തിനെതിരെ കേസെടുത്തു.
വ്യാജ ഒപ്പിട്ട് പണം തട്ടിയതിലാണ് കേസ്.
പണം തട്ടിയത് നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായി അധികനേരം ജോലി ചെയ്തുവെന്ന് കാണിച്ച്.
എംഎൽഎയുടെ സാക്ഷ്യപത്രത്തിൽ വ്യാജ ഒപ്പുവച്ചു എന്നാണ് പരാതി.
85400 രൂപ വ്യാജ ഒപ്പിട്ട് കൈപ്പറ്റി.

മസൂദ് കെ വിനോദിനെതിരെ കേസെടുത്തു അന്തിക്കാട് പോലീസ്

15 വർഷം മസൂദ് വി എസ് സുനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു

സിസി മുകുന്ദൻ വിജയിച്ചതോടെ പാർട്ടി പേഴ്സണൽ സ്റ്റാഫ് അംഗമായി നിയോഗിച്ചു

പേഴ്സണൽ സ്റ്റാഫ് അംഗം തൻറെ വ്യാജ ഒപ്പിടുന്നുവെന്ന് ആരോപിച്ച് സിസി മുകുന്ദൻ തന്നെ പാർട്ടിക്ക് പരാതി നൽകിയിരുന്നു

മസൂദിനെ മാറ്റണമെന്ന് അടക്കം ആവശ്യപ്പെട്ടെങ്കിലും പാർട്ടി നേതൃത്വം തയ്യാറായില്ല

മസൂദിനെ ചൊല്ലിയുള്ള തർക്കമാണ് സിസി മുകുന്ദനെ പൊട്ടിത്തെറിയിലേക്ക് കൊണ്ടുപോയത്

മസൂദിനെ ഉപയോഗിച്ച് തന്റെ ഓഫീസിലെ കാര്യങ്ങൾ സുനിൽ കുമാർ നിയന്ത്രിച്ചുവെന്നതാണ് സിസി മുകുന്ദന്റെ ആരോപണം

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here