ശാസ്‌താംകോട്ട:വിപ്ലവത്തിൻ്റെ നാടായ ശൂരനാട്ട് ഉദയസൂര്യനെ പോലെ ഉദിച്ചുയർന്ന് കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ.രാവിലെ കൂരിക്കുഴിയിൽ നിന്നായിരുന്നു ശൂരനാട് വടക്ക് പഞ്ചായത്തുതല പര്യടനത്തിൻ്റെ തുടക്കം.ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.യുഡിഎഫ് മണ്ഡലം ചെയർമാൻ അനിൽ വയ്യാങ്കര അധ്യക്ഷത വഹിച്ചു.തുടർന്ന് കൂരിക്കുഴി കശുവണ്ടി ഫാക്ടറിയിലെത്തിയ ഉല്ലാസിന് തൊഴിലാളികൾ നൽകിയ വരവേൽപ്പ് ഹൃദയസ്പർശിയായി.തെന്നല യു.പി.എസ്,പന്ത്രണ്ടാം മുറി,പുലിക്കുളം ഉന്നതി,മറ്റത്ത് ജംഗ്ഷൻ ഉൾപ്പെടെ 40 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.സ്ഥാനാർത്ഥിയുടെ വരവറിയിച്ച് അനൗൺസ്മെൻ്റ് വാഹനം എത്തുന്നതോടെ വീടുകളിൽ നിന്നും സ്ത്രീകളും കുട്ടികളുമടക്കം പാതയോരത്തേക്ക് ഓടിയെത്തി.തുറന്ന വാഹനത്തിൽ പിന്നാലെയെത്തിയ സ്ഥാനാർത്ഥി വാഹനം നിർത്തി അവർക്കരികിലേക്ക് … കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലെന്നതായിരുന്നു വീട്ടമ്മമാരുടെ പ്രധാന പരാതി.വിജയിച്ചു വരുമ്പോൾ തീർച്ചയായും പരിഹാരം കാണാമെന്ന ഉറപ്പും നൽകി,അവരുടെ ഐക്യദാർഡ്യവും ഏറ്റുവാങ്ങി വീണ്ടും അടുത്ത സ്വീകരണ സ്ഥലത്തേക്ക്.പുലിക്കുളം ഉന്നതി,പറങ്കിമാംവിള ഉന്നതി,കളത്തൂർ ഉന്നതി,ലക്ഷം വീട് ഉന്നതി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്.രാത്രിയോടെ തെക്കേമുറിയിൽ സമാപിച്ചു.സണ്ണികുട്ടി എബ്രഹാം,ഇടവനശേരി സുരേന്ദ്രൻ,എസ്.സുഭാഷ്, വി.വേണുഗോപാല കുറുപ്പ്, ആർ.നളിനാഷൻ,പ്രസന്നൻ വില്ലാടൻ,എസ്.ശ്രീകുമാർ,അനിൽ വയ്യാങ്കര,ചേനല്ലൂർ അഷ്‌റഫ്,ശ്രീലക്ഷ്‌മി ബിജു,അരുൺ ഗോവിന്ദ് എന്നിവർ നേതൃത്വം നൽകി.ദു:ഖ വെള്ളി ദിനത്തിൽ പര്യടനം ഉണ്ടായിരിക്കില്ല.വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഉല്ലാസ് കോവൂർ സന്ദർശനം നടത്തും.ശനിയാഴ്ച മൈനാഗപ്പള്ളിയിലും ഞായറാഴ്ച ശൂരനാട് തെക്കും പര്യടനം നടക്കും.ഇതോടെ പഞ്ചായത്തുതല സ്വീകരണ പരിപാടികൾക്ക് സമാപനമാകും.



































