Home Education പ്രഥമ കോൺവക്കേഷൻ സെറിമണിയും എഡ്യൂക്കേഷണൽ കോൺഫറൻസും നടന്നു

പ്രഥമ കോൺവക്കേഷൻ സെറിമണിയും എഡ്യൂക്കേഷണൽ കോൺഫറൻസും നടന്നു

Advertisement

കൊല്ലം : റാഹ സെന്റർ ഫോർ എഡ്യൂക്കേഷനൽ റിസർച്ച് ട്രെയിനിങ് ആൻഡ് കൺസൾട്ടിംഗിന്റെ ആഭിമുഖ്യത്തിൽ, ഡിപ്ലോമ ഇൻ എഡ്യൂക്കേഷനൽ സൈക്കോളജി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള പ്രഥമ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് കൊല്ലൂർവിള മുസ്ലിം ജമാഅത്ത് കോൺഫറൻസ് ഹാളിൽ നടന്നു.
​ജമാഅത്ത് പ്രസിഡന്റ് അൻസാരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ ഇർഷാദ് ഹികമി അധ്യക്ഷത വഹിച്ചു. റാഹ റിസർച്ച് സെന്റർ ഡയറക്ടർ ജുനൈദ് മന്നാനി വിഷയാവതരണവും, ഡോ. ഇല്യാസ് കുട്ടി സർട്ടിഫിക്കറ്റ് വിതരണവും നിർവഹിച്ചു.
​ചടങ്ങിൽ അബ്ദുൽ റഹ്മാൻ, അറഫാത്ത് ഹബീബ്, മുബാറക്ക് മന്നാനി, നാസിറുദീൻ, സിദ്ധീഖ് മന്നാനി, ഇർഷാദ് മന്നാനി, സുമയ്യ ഷരീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

​പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചതായും, താത്പര്യമുള്ളവർ 85906 06094 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here