Home News Breaking News ഞെട്ടരുത്, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി

ഞെട്ടരുത്, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി

Advertisement

പത്തനംതിട്ട: ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടി. ആറ് ബാഗുകളിലായി കടത്താന്‍ ശ്രമിച്ച 50. 058 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി ജലീല്‍ ജോസിനെ (30) എക്‌സൈസും ആര്‍പിഎഫും ചേര്‍ന്ന് പിടികൂടി.

മേഘാലയയില്‍ നിന്ന് ട്രെയിന്‍ വഴി എത്തിച്ച കഞ്ചാവ് ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് വിപണനം നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. നാല് ട്രോളി ബാഗുകളിലും രണ്ട് ട്രാവല്‍ ബാഗുകളിലുമായി അതീവ രഹസ്യമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരിക്കടത്ത് പുറത്തായത്.

ചെങ്ങന്നൂരില്‍ ലഹരിക്കടത്ത് സംഘങ്ങള്‍ സജീവമാണെന്ന സൂചനയാണ് പുറത്തുവരുന്നത്. രണ്ട് ദിവസം മുന്‍പ് ഇതേ സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 20 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരിശോധനകള്‍ കര്‍ശനമാക്കിയതോടെയാണ് തുടര്‍ച്ചയായ ലഹരിവേട്ടകള്‍ നടക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here