തിരുവനന്തപുരം.വൻ ആയുധ ശേഖരം പിടികൂടി. ബാലരാമപുരം പുത്രക്കാട്ടിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് ആയുധശേഖരം കണ്ടെത്തിയത്. പുത്രക്കാട് വാട്ടർ ടാങ്കിന് സമീപം ചാക്കിൽ കെട്ടിയ നിലയായിരുന്നു ആയുധങ്ങൾ
ചാക്ക് കെട്ടിൽ വടിവാളുകളും മഴുവും നാടൻ ബോംബും. ആയുധങ്ങൾ ബാലരാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു.അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു































