Home News Breaking News രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്‍റെ പണി, ഉറങ്ങുന്നതുവരെ തുടരും,എംവി ഗോവിന്ദൻ

രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്‍റെ പണി, ഉറങ്ങുന്നതുവരെ തുടരും,എംവി ഗോവിന്ദൻ

Advertisement

കൊച്ചി: വിഡി സതീശന്‍റെ ഡീൽ ആരോപണങ്ങളിലും പിണറായി വിജയനെതിരായ ആരോപണത്തിലും മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നത് സിപിഎം ആണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും ആര്‍എസ്എസുമായി ബന്ധമുള്ള പാര്‍ട്ടി യുഡ‍ിഎഫ് ആണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് സിപിഎം ആണ്. വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് മനസിലാകും. ഈ തെരഞ്ഞെടുപ്പിൽ വികസന നിലപാടിനെതിരെ നിലപാടെടുത്ത ഏക പ്രതിപക്ഷം ഇവിടെ ആണുള്ളത്. 

രാവിലെ എഴുന്നേറ്റാൽ നുണ പറയലാണ് സതീശന്‍റെ പണി. അത് ഉറങ്ങും വരെ തുടരും. വിഡി സതീശൻ വർഗീയതക്കെതിരെയാണെന്ന് പറഞ്ഞു നടക്കുകയാണ്. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകുമെന്ന് പരസ്യമായി പറഞ്ഞു. സതീശൻ ഒരക്ഷരം പറഞ്ഞോ. കെഎംഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂ. കെ എം ഷാജി വർഗീയവാദത്തിന്‍റെ മുഖമുദ്രയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശുദ്ധ അസംബന്ധവു മറ്റൊരു കളവുമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 1977 ൽ ജനസംഘവും ആർ എസ് എസുമൊന്നും ഉണ്ടായിട്ടില്ല. എല്ലാവരും ചേർന്ന് ജനത പാർട്ടി മത്സരിച്ചു. അടിയന്തരാവസ്ഥക്കെതിരെയായിരുന്നു പോരാട്ടം. ഇന്ദിരാഗാന്ധിക്കെതിരെ എടുത്ത നിലപാട് ആയിരുന്നു.കോൺഗ്രസ്‌ അടിയന്തരാസ്ഥയ്ക്കൊപ്പം ആണെന്ന് പറയാതെ പറയുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here