Home News Breaking News കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി, രണ്ടുപേര്‍ കൂടി പിടിയില്‍

കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി, രണ്ടുപേര്‍ കൂടി പിടിയില്‍

Advertisement

തിരുവനന്തപുരം: കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി ദമ്പതികൾ പിടിയിലായ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. തിരുവല്ലം സ്വദേശി രതീഷ്(40), കോവളം വെള്ളാർ സ്വദേശി അനുരവീന്ദ്രൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 24ന് വെങ്ങാനൂർ നെല്ലിവിളയിൽ കുട്ടികൾ ഉൾപ്പെടെ സഞ്ചരിച്ച കാറിൽ കടത്തിക്കൊണ്ടുവന്ന 21.5 കിലോ കഞ്ചാവുമായി കാർലോസ്,ഭാര്യ ബിന്ദു,ഭാര്യാമാതാവ് ദമയന്തി എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. തമിഴ്‌നാട്ടിൽ ഉല്ലാസയാത്ര കഴിഞ്ഞുവരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇവർ ശ്രമിച്ചത്. പള്ളിച്ചല്‍-വെങ്ങാനൂര്‍ റൂട്ടിലൂടെ ബൈപ്പാസ് കടന്ന് വലിയവേളിയിലേക്ക് പോകാനായിരുന്നു ശ്രമിച്ചത്.

എന്നാൽ സംശയം തോന്നിയ ഡാൻസഫ് ടീം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.കാറിന്റെ ഡിക്കിയിൽ സ്യൂട്ട് കെയ്‌സിനുള്ളിലാണ് കഞ്ചാവ് പൊതികൾ ഒളിപ്പിച്ചിരുന്നത്. ഇവരിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് രണ്ടുപേർ പിടിയിലായത്. രതീഷിനും കൂട്ടാളിക്കും വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു.കേസിൽ അന്വേഷണം തുടരാനാണ് പൊലീസ് തീരുമാനം.

also read:

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here