Home News Kerala സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു

Advertisement

കൊച്ചി : സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു. രാവിലെയും വിലയില്‍ കുറവുണ്ടായിരുന്നു. ഒരു പവന് 1,06,000 രൂപയാണ് ഉച്ചയ്ക്ക് ശേഷമുള്ള വില. രാവിലെ 1,07,720 രൂപയായിരുന്നു. ഇതില്‍ നിന്നും 1,720 രൂപയുടെ ഇടിവാണ് ഉച്ചയ്ക്ക് സംഭവിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 215 രൂപ കുറഞ്ഞ് 13,465ല്‍ നിന്ന് 13,250 ലേക്കും എത്തി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 23ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Also Read:

സ്വര്‍ണവില കുറയുന്നത് ആഭരണപ്രിയര്‍ക്ക് നേട്ടമാണ്. വിവാഹ സീസണ്‍ ആയതിനാല്‍ വിപണിക്കും ഗുണം ചെയ്യും. അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വിലയിടിവ് തിരിച്ചടിയാകും. സ്വര്‍ണത്തില്‍ പുതുതായി നിക്ഷേപം തുടങ്ങാനുള്ള അവസരമായി വിലക്കുറവിനെ കാണണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുവേ യുദ്ധകാലത്ത് സ്വര്‍ണവില കൂടാറാണ് പതിവെങ്കിലും ഇത്തവണ പതിവുതെറ്റിച്ച് വില ഇടിയുന്ന കാഴ്ചയാണുള്ളത്. വിദഗ്ധരുടെ അഭിപ്രായത്തില്‍, അടുത്ത ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ചെറിയ ചാഞ്ചാട്ടങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here