Home News Kerala ‘ശശി ആശാനെ’ കാണാൻ ‘ആടി’ലെ ഡൂഡ്

‘ശശി ആശാനെ’ കാണാൻ ‘ആടി’ലെ ഡൂഡ്

Advertisement

ഇടുക്കി.ആട് സിനിമയിലെ ‘ശശി ആശാനെ’ കാണാൻ ‘ആടി’ലെ ഡൂഡ് ഹൈറേഞ്ച് കയറി എത്തി.


ആട് ത്രീ ‘ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രം ഇന്ദ്രൻസ് അവതരിപ്പിച്ച പി പി ശശിയാണ്. ഇടുക്കിയുടെ സ്വന്തം മണിയാശാനാണ് ഈ കഥാപാത്രത്തിന് പ്രചോദനം. ചിത്രം വിജയകരമായി കുതിക്കുമ്പോൾ മണിയാശാൻറെ ആരാധകനായ നടൻ വിനായകൻ സാക്ഷാൽ മണിയാശാനെ കാണാൻ എത്തി. നെടുങ്കണ്ടത്തെ എംഎൽഎ ഓഫീസിൽ എത്തിയാണ് ഡൂഡ് മണിയാശാനെ കണ്ടത്. തെരഞ്ഞെടുപ്പ് തിരക്കുകളിൽപെട്ട മണിയാശാൻ ഒരു മണിക്കൂറിനകം ഓഫീസിൽ എത്തി വിനായകനെ കണ്ടു

also read:

കുശലം പറച്ചിൽനിടയിൽ, മോഹൻലാലിനെയും മമ്മൂട്ടിയെയും ഇഷ്ടമാണെന്ന് മണിയാശാൻ

എന്നെയും കൂടി ഇഷ്ടപെടണമെന്ന് വിനായകൻ. ആശാൻ പിണക്കിയില്ല, തന്നെയും ഇഷ്ടമാണെന്ന് മറുപടി. കാത്തിരിക്കാൻ വിനായകൻ ചെലവഴിച്ച ഒരു മണിക്കൂർ മണിയാശാൻ വിനായകന് തിരിച്ചു നൽകി. അത്രയും സമയം വിനായകനൊപ്പം ചിലവഴിച്ചു. ആട് ത്രീയുടെ പ്രമോഷന്റെ ഭാഗമായി ആശാനെ ക്ഷണിച്ചിരുന്നെന്നും തിരക്ക് കാരണം വരാതിരുന്നതിനാലാണ് ആശാനെ നേരിട്ട് കാണാൻ എത്തിയതെന്ന് വിനായകൻ

വിവാദങ്ങളുടെ കൂടപ്പിറപ്പുകളുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷിയാകാൻ കുട്ടികൾ അടക്കമുള്ളവർ എത്തിയിരുന്നു. എല്ലാവർക്കുമൊപ്പം ചിത്രങ്ങളൊക്കെ പകർത്തി ഹാപ്പിയായിട്ടായിരുന്നു വിനായകന്റെ മടക്കം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here