Home News Kerala ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ആശ്വാസം

ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് ആശ്വാസം

Advertisement

തിരുവനന്തപുരം. ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് രാഹുൽ അതിജീവിതയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്. എന്നാൽ, ജാമ്യം റദ്ദാക്കണമെന്ന വാദം കോടതി അംഗീകരിച്ചില്ല.

also read:


പരാതിക്കാരിയെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാൻ ശ്രമിക്കരുത് എന്നതായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചപ്പോഴുള്ള പ്രധാന വ്യവസ്ഥ. എന്നാൽ രാഹുൽ തന്നെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചുവെന്നും എന്നാൽ താൻ ഫോൺ എടുത്തില്ലെന്നും കാട്ടി പെൺകുട്ടി പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കോടതിയെ സമീപിച്ചത്.

എന്നാൽ അതിജീവിതയുടെ ആരോപണങ്ങൾ തെളിയിക്കാൻ തക്കവിധത്തിലുള്ള തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല അതുകൊണ്ട് ജാമ്യം റദ്ദാക്കാൻ കോടതി തയാറായില്ല പകരം
രാഹുലിന്റെ ഫോണുകളിൽ നിന്ന് അതിജീവിതയുടെ നമ്പറുകൾ പൂർണ്ണമായും നീക്കം ചെയ്യാൻ കർശന നിർദ്ദേശം നൽകി.
നമ്പർ നീക്കം ചെയ്ത വിവരം കോടതിയെ ഔദ്യോഗികമായി അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് രാഹുലിന് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നത്.

ബാംഗ്ലൂർ സ്വദേശിയായ അതിജീവിതയാണ് മുൻകൂർ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here