കോഴിക്കോട്. കൊയിലാണ്ടിയിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മൂന്നു എം.ബി.എസ്. എസ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തില്‍ ദുരൂഹത. മറ്റേതോ വാഹനം സ്കൂട്ടറില്‍ ഇടിച്ചതായി തെളിവുണ്ടെന്ന് സഹപാഠികലടക്കം പൊലീസിനോട് അറിയിച്ചിട്ടുണ്ട്. സ്കൂട്ടറിന്‍റെ പിന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. സിസിടിവി ദൃശ്ൟങ്ങളില്‍ മറ്റൊരു വാഹനം കണ്ടതായി സൂചനയുണ്ട്.
ഇന്ന് പുലർച്ചെ രണ്ടുമണില്ലാടെയായിർന്നു അപകടം.
കുറുവാങ്ങാട് റോഡരുകിലെ ഇലക്ട്രിക്ക് പോസ്റ്റിലും സമീപത്തെ മതിലിലുമാണ് ഇലക്ടിക് സ്കൂട്ടർ ഇടിച്ചത്. ബൈക്ക് യാത്രികരായ 3 വിദ്യാർത്ഥികളും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കൊല്ലം കരുന്നാഗപള്ളി സ്വദേശി
നന്ദകിഷോർ 23 വയസ്. പാലക്കാട് സ്വദേശി അഭിനവ് സുരേഷ് 22 വയസ്, ആലപ്പുഴ കായംകുളം സ്വദേശി അഭിയാൻ റഹ്മാൻ 23 വയസ് എന്നിവരാണ് മരിച്ചത്. മൂന്നു പേരും മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. മറ്റേതെങ്കിലും വാഹനം സ്കൂട്ടറിൽ ഇടിച്ചോ , അമിത വേഗതയാണോ അപകട കാരണമെന്നതടക്കം അറിയുന്നതിനായി പൊലീസ് അന്വേഷം തുടങ്ങിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസും മോട്ടോർ വാഹന വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
മൂന്നു പേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിനായി
കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


































