ന്യൂഡൽഹി: പെരുമ്പാവൂരിൽ നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ സ്ഥാനാർഥിയായി പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ തീരുമാനത്തിനെതിരെ എൽദോസ്
കുന്നപ്പിള്ളി. തനിക്കെതിരായ വ്യാജ ലൈംഗിക പീഡന കേസ് ഹൈക്കമാൻഡ് പഠിക്കട്ടെ. താൻ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും, വീടുവീടാന്തരം കയറിയിറങ്ങി ചെയ്തിട്ടുള്ള കാര്യങ്ങളും അനുകൂല ഘടകമാണ്. മത്സരിച്ചാൽ 10000 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിക്കും.കഴിഞ്ഞ തവണ പ്രതികൂല സാഹചര്യമായിരുന്നിട്ടും ജയിച്ച് വന്ന കാര്യം മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം സൂചിപ്പിച്ചു. മുഹമ്മദ് ഷിയാസ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരെയാണ് പെരുമ്പാവൂർ സീറ്റിനായി പരിഗണിക്കുന്നത്. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ് മനോജ് മൂത്തേടം. ഈ മാസം 26ന് എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ കേസ് വീണ്ടും കോടതിക്ക് മുമ്പിൽ എത്തുകയാണ്. ഈ സാഹചര്യത്തിലാണ് എൽദോസിനെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് എത്തിയത്.
Home News Breaking News സീറ്റിന് വേണ്ടി ഡൽഹിയിൽ തങ്ങി എൽദോസ് കുന്നപ്പിള്ളി, 10000 വോട്ടിൻ്റെ ഭൂരിപക്ഷം നേടാൻ കഴിയുമെന്നും അവകാശവാദം



































